മഴ മാറിയതോടെ മൂന്നാറില്‍ അതിശൈത്യം, ഞായറാഴ്ചയിലെ താപനില 10 ഡിഗ്രി

By Web TeamFirst Published Nov 22, 2021, 7:47 PM IST
Highlights

ശനിയാഴ്ച രാവിലെ എട്ടുവരെ മൂന്നാറില്‍ നേരിയ തോതില്‍ മഴ പെയ്‌തെങ്കിലും പിന്നീട് ശക്തമായ വെയിലായിരുന്നു. ഇതെ തുടര്‍ന്നാണ് രാത്രിയും ഞായറാഴ്ച വെളുപ്പിനും ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്

മൂന്നാര്‍: ഒരു ദിവസം മഴ മാറി നിന്നതോടെ മൂന്നാറില്‍ ഞായറാഴ്ച അതിശൈത്യം. ഞായറാഴ്ച രാവിലെയാണ് മൂന്നാറിലും പരിസരങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, പഴയ മൂന്നാര്‍ എന്നിവടങ്ങളില്‍ 10 ഡിഗ്രിയായിരുന്നു താപനില. ചൊക്കനാട് , മാട്ടുപ്പെട്ടി, ലക്ഷ്മി, രാജമല എന്നിവടങ്ങില്‍ ഏഴും, തെന്മല, ഗുണ്ടുമല , ചിറ്റുവര എന്നിവടങ്ങളില്‍ അഞ്ചുമായിരുന്നു ഞായറാഴ്ച വെളുപ്പിന് അനുഭവപ്പെട്ട താപനില. 

ശനിയാഴ്ച രാവിലെ എട്ടുവരെ മൂന്നാറില്‍ നേരിയ തോതില്‍ മഴ പെയ്‌തെങ്കിലും പിന്നീട് ശക്തമായ വെയിലായിരുന്നു. ഇതെ തുടര്‍ന്നാണ് രാത്രിയും ഞായറാഴ്ച വെളുപ്പിനും ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്. മഴ മാറി നിന്നാല്‍ വരും ദിവസങ്ങളില്‍ തണുപ്പ് ശക്തമാകുകയും മഞ്ഞുവീഴ്ച ഉണ്ടാകാനും സാധ്യതയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഒക്ടോബര്‍ പകുതി മുതല്‍ മൂന്നാറില്‍ ശൈത്യകാലം ആരംഭിച്ചിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ താപനില മൈനസില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ മഴ മാറാത്തതിനാലാണ് ശൈത്യകാലം തുടങ്ങാന്‍ വൈകുന്നത്. 

Read More: സഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ സഞ്ചരിച്ച് മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം

click me!