പഴയ കാലമല്ല സാറേ, ഇനി പിള്ളേരുടെ സമയമാണ്...; കുട്ടികൾക്കൊപ്പം സ്റ്റേജിൽ അടിപൊളി ഡാൻസുമായി പ്രിൻസിപ്പൽ

Published : Jul 09, 2024, 09:27 AM ISTUpdated : Jul 09, 2024, 09:31 AM IST
പഴയ കാലമല്ല സാറേ, ഇനി പിള്ളേരുടെ സമയമാണ്...; കുട്ടികൾക്കൊപ്പം സ്റ്റേജിൽ അടിപൊളി ഡാൻസുമായി പ്രിൻസിപ്പൽ

Synopsis

ചട്ടയും മുണ്ടുമുടുത്ത് വിദ്യാർഥികൾക്കൊപ്പം ഡാൻസ് കളിച്ച് വൈറലായിരിക്കുകയാണ് കോളേജ് പ്രിൻസിപ്പൽ. കാക്കനാട് കൊച്ചി ബിസിനസ് സ്കൂളിലെ പ്രിൻസിപ്പൽ ബിന്ദു ആൻ തോമസാണ് ഡാൻസുമായി വൈറലായത്.

കൊച്ചി: ഒന്ന് ചിരിക്കുക പോലും ചെയ്യാതെ വളരെ കർശനമായി പഠിപ്പിക്കാൻ ഉള്ളത് മാത്രം പഠിപ്പിച്ച് പോകുന്ന അധ്യാപകരുടെ കാലമൊക്കെ
കഴിഞ്ഞുപോയി. ഇപ്പോഴത്തേ പിള്ളേർക്കിടയിൽ പിടിച്ച് നിൽക്കണെമെങ്കിൽ അവർക്കൊപ്പം നിൽക്കണം, അടിച്ചുപൊളിക്കണം. അങ്ങനെയൊരു കോളേജ് പ്രിൻസിപ്പലിനെ കാണാം ഇനി. ചട്ടയും മുണ്ടുമുടുത്ത് വിദ്യാർഥികൾക്കൊപ്പം ഡാൻസ് കളിച്ച് വൈറലായിരിക്കുകയാണ് കോളേജ് പ്രിൻസിപ്പൽ. കാക്കനാട് കൊച്ചി ബിസിനസ് സ്കൂളിലെ പ്രിൻസിപ്പൽ ബിന്ദു ആൻ തോമസാണ് ഡാൻസുമായി വൈറലായത്. പ്രിൻസിപ്പലും കുട്ടികളും ഒക്കെ അടിപൊളിയാണെന്ന് കണ്ടവരും പറയുന്നു. ആകെ മൊത്തം പോസിറ്റീവ് വൈബുണ്ട് കോളേജിൽ.

Read More.... വീണ്ടും കേരളീയം, ഈ വർഷം ഡിസംബറില്‍ പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

പ്രിൻസിപ്പൽ പറഞ്ഞത് പോലെ ഡാൻസ് കളിക്കാൻ അറിയുമോ ഇല്ലയോ എന്നുള്ളത് ഒന്നുമല്ല വിഷയം. പുതിയ തലമുറയിലെ കുട്ടികൾക്ക് ഒപ്പം നിൽക്കണമെങ്കിൽ ഇതൊക്കെ കൂടിയേ തീരൂ. നമ്മളെകൊണ്ട് ഒരിക്കലും പറ്റില്ലെന്ന് തോന്നുന്ന ഒരു കാര്യം ചെയ്യുന്നതിന്റെ ഒരു ആത്മവിശ്വാസം അതും ബിന്ദു ആൻ തോമസ് എന്ന പ്രിൻസിപ്പലിന്റെ ആ ചുവടുകളിൽ കാണാം. 

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം