24 വയസിനുള്ളിൽ വധശ്രമമടക്കം പത്തോളം ക്രിമിനൽ കേസുകൾ, ​ഗുണ്ടയാകുക ജീവിതാഭിലാഷം; തീക്കാറ്റ് സാജനെ തേടി പൊലീസ്

Published : Jul 09, 2024, 07:55 AM ISTUpdated : Jul 09, 2024, 08:40 AM IST
24 വയസിനുള്ളിൽ വധശ്രമമടക്കം പത്തോളം ക്രിമിനൽ കേസുകൾ, ​ഗുണ്ടയാകുക ജീവിതാഭിലാഷം; തീക്കാറ്റ് സാജനെ തേടി പൊലീസ്

Synopsis

ഇത്തവണത്തെ ജന്മദിനം അനുയായികള്‍ക്കൊപ്പം തെക്കേഗോപുര നടയില്‍ ആഘോഷിക്കാന്‍ പുറപ്പെട്ടതോടെയാണ് പണിപാളിയത്. കാര്യം മണത്തറിഞ്ഞ പൊലീസ് ആഘോഷത്തിനെത്തിയ 32 പേരെ കസ്റ്റഡിയിലെടുത്തു.

തൃശൂർ കഴിഞ്ഞ ദിവസം ജന്മദിനാഘോഷം മുടക്കിയതിന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ തൃശൂരിലെ തീക്കാറ്റ് സാജൻ എന്ന ​ഗുണ്ടാ നേതാവിന്റെ വിവരങ്ങൾ പുറത്ത്. 24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം ഉള്‍പ്പടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സാജനെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടയാവുക എന്നതായിരുന്നു സാജന്റെ ജീവിതാഭിലാഷം. ക്രിമിനൽ കേസുകളിൽ നിരന്തരം ഉൾപ്പെട്ടതോടെ അറിയപ്പെട്ടുതുടങ്ങി. അങ്ങനെ തീക്കാറ്റ് സാജനെന്ന പേരും വീണു. തൃശൂർ പുത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മൂത്തമകനായ സാജന് പ്ലസ് ടു വരെയാണ് പഠിച്ചിട്ടുള്ളത്. കൊലപാതക ശ്രമക്കേസില്‍ രണ്ടു കൊല്ലം അകത്തു കിടന്നു പുറത്തുവന്നശേഷം വീട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല.  

ഇത്തവണത്തെ ജന്മദിനം അനുയായികള്‍ക്കൊപ്പം തെക്കേഗോപുര നടയില്‍ ആഘോഷിക്കാന്‍ പുറപ്പെട്ടതോടെയാണ് പണിപാളിയത്. കാര്യം മണത്തറിഞ്ഞ പൊലീസ് ആഘോഷത്തിനെത്തിയ 32 പേരെ കസ്റ്റഡിയിലെടുത്തു. കൂട്ടാളികള്‍ അകത്തായതോടെ മാസ് എന്‍ട്രിക്ക് തയാറെടുത്തിരുന്ന സാജന്‍ മുങ്ങി. രാത്രി ഒളിത്താവളത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്കു മുറിയടക്കമാണ് ആസൂത്രണം ചെയ്തിരുന്നത്.

ആവേശം മോഡല്‍ ജന്മദിനാഘോഷം മുടക്കിയതിന് പൊലീസ് സ്റ്റേഷനില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു
തീക്കാറ്റ് സാജന്‍റെ ഭീഷണി. പിന്നാലെ സാജനായി തെരച്ചില്‍ ഊര്‍ജിതമാക്കി. സാജന്‍റെ പുത്തൂരിലെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി. 

Read More.... 'തെളിവെടുപ്പിന് ഒരാൾ മാത്രം വന്നില്ല, പൊലീസിന് സംശയം'; നിലമ്പൂരിൽ ടാപ്പിംഗ് തൊഴിലാളിയെ വെട്ടിയത് അയൽവാസി

പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരില്‍. അവരെ താക്കീത് ചെയ്ത് ബന്ധുക്കള്‍ ഒപ്പം വിട്ടിട്ടുണ്ട്. പിള്ളാരെ തൊടാറായോ എന്ന് ഇസ്റ്റ് എസ്ഐയുടെ മൊബൈല്‍, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍, കമ്മീഷ്ണറ്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു സാജന്‍. ഈസ്റ്റ് സ്റ്റേഷനില്‍ ബോംബുവയ്ക്കുമെന്ന ഭീഷണിയുമുണ്ട് സാജന്‍റേതായി.. സാജനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം, എസ്ജെ കമ്പനിയെന്ന വാട്സാപ്പ് കൂട്ടായ്മ തുടങ്ങിയവയിലൂടെയാണ് അനുയായികളുമായി ബന്ധപ്പെടുന്നത്. പ്രായപൂർത്തിയാവാത്ത കുട്ടികളെ സംഘത്തില്‍ ചേര്‍ക്കുന്നത് മയക്കുമരുന്നിനടിമയാക്കിയിട്ടാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാം പരിചയം, മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു, 26 കാരൻ പിടിയിൽ