തിരുവനന്തപുരത്ത് ടാർ കുത്തിയിളക്കി കമ്പനി സ്ഥലം വിട്ടു, ശ്വാസംമുട്ടലും അലർജിയും; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

Published : May 21, 2025, 06:16 PM IST
തിരുവനന്തപുരത്ത് ടാർ കുത്തിയിളക്കി കമ്പനി സ്ഥലം വിട്ടു, ശ്വാസംമുട്ടലും അലർജിയും; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

Synopsis

ഒരു മാസത്തിനകം ടാർ ചെയ്യാമെന്ന് വാഗ്ദാനം നൽകിയ ശേഷം കമ്പനി സ്ഥലം വിട്ടിട്ട് ഇപ്പോൾ നാലു മാസമായെന്ന് വാളിയറ സ്വദേശി ജെ. ശശി സമർപ്പിച്ച  പരാതിയിൽ പറയുന്നു. 

തിരുവനന്തപുരം: വെള്ളനാട് കുളക്കോട് - അരുവിക്കര റോഡ് 8.80 കോടി രൂപക്ക് നവീകരിക്കാൻ കരാർ നൽകിയ കമ്പനി നിലവിലുള്ള ടാർ കുത്തിയിളക്കിയ ശേഷം സ്ഥലം വിട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസെടുത്ത് പൊതുമരാമത്ത് വകുപ്പിന് നോട്ടീസയച്ചു.

മേയ് 30 ന് മുമ്പ്  റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിക്കണം. ഒരു മാസത്തിനകം ടാർ ചെയ്യാമെന്ന് വാഗ്ദാനം നൽകിയ ശേഷം കമ്പനി സ്ഥലം വിട്ടിട്ട് ഇപ്പോൾ നാലു മാസമായെന്ന് വാളിയറ സ്വദേശി ജെ. ശശി സമർപ്പിച്ച  പരാതിയിൽ പറയുന്നു. 

റോഡ്  സൈഡിൽ താമസിക്കുന്ന ജനം പൊറുതിമുട്ടുകയാണെന്ന് പരാതിയിൽ പറയുന്നു. ശ്വാസം മുട്ടൽ, അലർജി, ത്വക്ക് രോഗങ്ങൾ എന്നിവ നാട്ടുകാരെ അസ്വസ്ഥരാകുന്നു. എത്രയും വേഗം റോഡ് ടാർ  ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിലുള്ള ടാർ കുത്തിയിളക്കി അര അടി താഴ്ചയിൽ സിമന്റും കെമിക്കലും ചേർത്തു നിരപ്പാക്കിയ അവസ്ഥയിലാണ് റോഡെന്നും പരാതിയിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു