ട്രഷറി നിയന്ത്രണമെന്ന പേരിൽ നഷ്ടപരിഹാരം അകലെ; കടക്കെണിയിൽ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ കർഷകർ

Published : Nov 02, 2024, 03:28 PM IST
ട്രഷറി നിയന്ത്രണമെന്ന പേരിൽ നഷ്ടപരിഹാരം അകലെ; കടക്കെണിയിൽ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ കർഷകർ

Synopsis

രണ്ടു വർഷമായിട്ടും കർഷകർക്ക് പണം നൽകിയില്ല. കടക്കെണിയിലായ കർഷകർ ചമ്പക്കുളം പഞ്ചായത്തിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി.

ആലപ്പുഴ: കുട്ടനാട്ടിലെ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ കർഷകർക്കുണ്ടായ നഷ്ടപരിഹാരം ഇനിയും വിതരണം ചെയ്യാതെ സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ട്രഷറി നിയന്ത്രണം കാരണം രണ്ടു വർഷമായിട്ടും കർഷകർക്ക് പണം നൽകിയില്ല. ഇതോടെ കടക്കെണിയിലായ കർഷകർ ചമ്പക്കുളം പഞ്ചായത്തിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി.

പ്രകൃതിയോടും ഇല്ലായ്മകളോടും മാത്രമല്ല സർക്കാരിനോടും പടപൊരുതേണ്ട ഗതികേടിലാണ് കുട്ടനാട്ടിലെ നെൽകർഷകർ. കൊയ്തു നൽകിയ നെല്ലിന്‍റെ പണത്തിനും, കൃഷി നശിച്ചാൽ നഷ്ടപരിഹാരം ലഭിക്കാനുമെല്ലാം ഇങ്ങനെ സമരം ചെയ്യണം. ഖജനാവിലെ ദാരിദ്ര്യത്തിന്‍റെ പേരിൽ അർഹമായത് പലതും സർക്കാർ ഓരോ കാരണം പറഞ്ഞ് തടഞ്ഞുവെച്ചിരിക്കുന്നു. 2022 ലെ മഴയിലുണ്ടായ മടവീഴ്ചയിൽ ചമ്പക്കുളം- കൈനകരി പഞ്ചായത്തുകളിലെ നാല് പാടശേഖരങ്ങളാണ് മുങ്ങിയത്.

കർഷകർ തന്നെ മടകുത്തി പ്രശ്നം പരിഹരിച്ചു. ഇതിന്‍റെ നഷ്ടപരിഹാരമായി 36 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കാനുള്ളത്. ട്രഷറി നിയന്ത്രണമെന്ന് പറഞ്ഞ് ഒരു രൂപ പോലും ലഭിച്ചിട്ടില്ല. തുക നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ദുരന്ത നിവാരണ വകുപ്പിന് കത്തയച്ചിട്ടും ഫലമില്ലാതായതോടെയാണ് കർഷകർ സമര രംഗത്തേക്ക് ഇറങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു