
പാലക്കാട്: വീഡിയോ എടുക്കുന്നതിനിടെ ബ്ലോഗറെ മർദ്ദിച്ചതായി പരാതി. പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. ബ്ലോഗര്‍ റോഡിൻ്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ മർദ്ദനമേറ്റത്. തച്ചമ്പാറ സ്വദേശി മധു എൻ പിക്കാണ് മർദ്ദനമേറ്റത്. സി പി എം പ്രവർത്തകനായ വിജയൻ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തില്‍ കല്ലടിക്കോട് പൊലീസ് മധുവിൻ്റെ മൊഴിയെടുത്തു. തച്ചമ്പാറ - മാട്ടം റോഡ് നവീകരണത്തെ കുറിച്ച് പറയുന്നതിനിടെയാണ് തർക്കമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam