കല്യാണ മേക്കപ്പിനിടെ പീഡനം; കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ പരാതി

Web Desk   | Asianet News
Published : Mar 11, 2022, 12:53 PM ISTUpdated : Mar 11, 2022, 03:01 PM IST
കല്യാണ മേക്കപ്പിനിടെ പീഡനം; കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ പരാതി

Synopsis

sexual harassment : എറണാകുളം ചക്കരപ്പറന്പ് സ്വദേശിയായ മേക്കപ്പ് ആ‌ർട്ടിസ്റ്റിനെതിരെ, ഒരാഴ്ചമുന്പ് യുവതികൾ മീടു  പോസ്റ്റ് ഇട്ടിരുന്നു.

കൊച്ചി: കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ (makeup artist) ലൈംഗിക പീഡന പരാതി. കല്യാണ മേക്കപ്പിനിടെ മേക്കപ്പ് (Make up) ആര്‍ടിസ്റ്റ്  പീഡിപ്പിച്ചെന്നുകാട്ടി, മൂന്ന് യുവതികളാണ് സിറ്റി പൊലീസ് (Police) കമ്മീഷണർക്ക് പരാതി അയച്ചത്.

എറണാകുളം ചക്കരപ്പറന്പ് സ്വദേശിയായ മേക്കപ്പ് ആ‌ർട്ടിസ്റ്റിനെതിരെ, ഒരാഴ്ചമുന്പ് യുവതികൾ മീടു (Me too) പോസ്റ്റ് ഇട്ടിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

'പുറത്തു പറഞ്ഞാല്‍ സിനിമയെ ബാധിക്കുമെന്ന് പറഞ്ഞു'; ലിജു കൃഷ്ണയില്‍ നിന്ന് നേരിട്ട അതിക്രമത്തെക്കുറിച്ച് യുവതി

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ യുവ സംവിധായകന്‍ ലിജു കൃഷ്‍ണയില്‍ (Liju Krishna) നിന്ന് താന്‍ നേരിട്ട ശാരീരീകവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി. കടുത്ത ലൈംഗിക അതിക്രമമാണ് നേരിടേണ്ടിവന്നതെന്നും രണ്ട് വര്‍ഷത്തോളം ശാരീരികവും മാനസികവുമായ ചൂഷണം തനിക്ക് നേരിടേണ്ടിവന്നെന്നും യുവതി പറയുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

യുവതിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

2020 ഫെബ്രുവരി മുതൽ പടവെട്ട് സിനിമയുടെ സംവിധായകൻ  ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദം ഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം  മുതലെടുത്ത് അയാളുമായി ഞാൻ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 2020 ജൂൺ 21ന്, സണ്ണി വെയ്ൻ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ അയാൾ സംവിധാനം ചെയ്യുന്ന `പടവെട്ട്'  എന്ന സിനിമയുടെനിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ എന്നെ നിർബന്ധപൂർവം കൊണ്ടുപോവുകയും ലൈംഗികമായി  പീഡിപ്പിക്കുകയും ചെയ്തു. ഈ സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ്  അന്ന് ഉച്ചയോടെയാണ് അയാളുടെ കാറിൽ എന്നെ ആ സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്. അവിടെ എത്തിയ ഉടൻ എന്റെ കൺസെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ആദ്യം എന്റെയോനിയിലൂടെയും പിന്നീട്  മലദ്വാരത്തിലൂടെയും അയാളുടെ ലിംഗം  കടത്തി. ആർത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിർത്ത് നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത് വകവെക്കാതെയാണ് എന്റെമേൽ അയാൾ ബലപ്രയോഗം നടത്തിയത്. മലദ്വാരത്തിലൂടെയുള്ള ബലപ്രയോഗത്തിനിടയിൽ എന്റെ നടുവിന് ക്ഷതം സംഭവിച്ചു. 

എന്നോടുള്ള സ്നേഹബന്ധം കൊണ്ടാണ് അയാൾ എന്റെ ശരീരം ആഗ്രഹിക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാൽ എന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല. പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ല. തന്നെയുമല്ല, എന്റെ ജീവിതത്തിൽ ആദ്യമായി നടന്ന ലൈംഗികബന്ധം ആയിരുന്നത് കൊണ്ട് എനിക്ക് ട്രോമതാങ്ങാനായില്ല. അനുദിനം വഷളായി കൊണ്ടിരുന്ന എന്റെ ശാരീരിക-മാനസിക  അവസ്ഥ അയാളെഅറിയിക്കാൻ നിരന്തരമായി ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.

2020 ഒക്ടോബറിൽ  സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാൻ പുതിയ സ്ഥലംകണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാളെന്നെ ബന്ധപ്പെട്ടു. അയാളുടെ ജീവിത പ്രാരാബ്ധങ്ങളുംസിനിമയുടെ പ്രശ്നങ്ങളും മൂലമാണ് മുൻപ് നടന്ന  ആ സംഭവത്തിന് ശേഷം ബന്ധപ്പെടാൻ കഴിയാഞ്ഞതെന്നുംഅയാൾക്കെന്നെ പിരിയാൻ കഴിയില്ല എന്നും അറിയിച്ചു. മുമ്പുനടന്ന കാര്യങ്ങൾ ആരോടെങ്കിലും അറിയിച്ചാൽഅതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂര്ണമാകുന്നതോടെശരിയാകുമെന്നും ഉറപ്പ് നൽകി. അയാളുടെ ആവശ്യപ്രകാരം ഞാൻ പ്രൊഡക്ഷനുവേണ്ടി പുതിയൊരു വീട്കണ്ടുപിടിച്ച് കൊടുത്തു. സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയിൽ വരുത്തേണ്ട മാറ്റങ്ങളിൽ ഞാൻസജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ്  തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ആകാലമത്രയും ബലം പ്രയോഗിച്ച്  എന്നെ മാനസികവും ശാരീരികവും  ലൈംഗികമായി മുതലെടുപ്പ് നടത്തി.
 
2021 ജനുവരിയിൽ ഗർഭിണിയാണെന്നറിയുകയും അബോർഷൻ നടക്കുകയും നിർത്താതെയുള്ള  ബ്ലീഡിങ് കാരണം 
എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർണമായി തകരുകയും ചെയ്തു. ആദ്യത്തെ പീഡനത്തിന്റെ മാനസിക ആഘാതം ഉൾപ്പടെ ഞാൻ അയാളുടെ അധികാരത്തോടും പ്രിവിലേജിനോടും ഒരു ട്രോമാ ബോണ്ടിലായിക്കഴിഞ്ഞിരുന്നു. അയാളുടെ സിനിമക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളും അയാളുടെ ആരോഗ്യ പ്രശ്നങ്ങളുംഅവതരിപ്പിച്ച് എന്റെ സഹതാപം വീണ്ടും പിടിച്ചുപറ്റുകയും 2021 ജൂണിൽ അയാളുടെ സിനിമയുടെ ഷൂട്ടിങ്നടക്കുന്ന കണ്ണൂരിലെ കാഞ്ഞിലേരി എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ അയാളുടെകുടുംബത്തോടൊപ്പം താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ സമയം വീട്ടിലുള്ളവരോട് ഞാൻഅയാളുടെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആണെന്ന് അയാൾ ധരിപ്പിച്ചുവെച്ചിരുന്നു.  ഒരു ദിവസം രാത്രിഎല്ലാവരും ഉറങ്ങുമ്പോൾ ഞാൻ കിടക്കുന്ന മുറിയിലെത്തി അയാൾ  എന്റെ ശരീരത്തിൽ ബലപ്രയോഗം നടത്തി. ഞാൻ ബഹളമുണ്ടാക്കുന്നത് കണ്ട് അയാൾ പെട്ടെന്ന് മുറിയിൽ നിന്നിറങ്ങി. പേടിച്ച്, ആരോടും ഈ വിഷയം സംസാരിക്കാതെ പിറ്റേദിവസം തന്നെ ഞാൻ നാട്ടിലേക്ക് മടങ്ങി. എന്റെ ജീവിതം ദുസ്സഹമാകുന്നത് കൊണ്ട്അയാളുമായി ബന്ധപ്പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. 

പക്ഷെ ഞാൻ ഇതെവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താൽ പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ ബിബിൻ പോളിനെയും, അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച്അയാൾ നിരന്തരമായി എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൂടെ സിനിമയിൽ പ്രവർത്തിക്കുന്ന മറ്റുപലരെക്കൊണ്ടും എന്നോട് സംസാരിപ്പിച്ചു. മാത്രമല്ല, "I love sex, I love your body" എന്നും "കെട്ടിയിട്ട് ചെയ്യുന്നതാണ്റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് തന്നെ നീ ഇത് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല" എന്നും അയാൾ ആവർത്തിച്ച് പറഞ്ഞിരുന്നു.

ഞാൻ ഈ ട്രോമയിൽ നിന്ന് പുറത്തുവരാൻ കൗൺസലിംഗ് നടത്തുകയും ഒരു സൈക്യാട്രിസ്റ്റിന്റെ സഹായംതേടുകയുമുണ്ടായി. പക്ഷെ ഈ ടോക്സിക് ബന്ധത്തിൽ നിന്ന് പുറത്തു വരാൻ കഴിയാത്തവിധം ലിജു കൃഷ്ണ എന്നെകീഴ്‌പ്പെടുത്തി.  എന്റെ തൂക്കം 60 kg യിൽ നിന്ന്  32 kg യിൽ എത്തി. ഇപ്പോൾ  നേരെ ഇരിക്കാനോ നടക്കാനോകഴിയാത്ത നിലയിൽ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സംരക്ഷണത്തിൽ ആണ്ഞാൻ ഇപ്പോൾ കഴിയുന്നത്.

2020 മുതൽ ഇന്നേവരെ ലിജു കൃഷ്ണ `പടവെട്ട്' എന്ന സിനിമയ്ക്കുവേണ്ടി പല രീതിയിലുള്ള ജോലികൾഎന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. ഡയലോഗുകൾ എഴുതുക, ഗാനരംഗത്തിന്റെ സ്ക്രിപ്റ്റിംഗ്, സരിഗമ എന്നകമ്പനി സിനിമ വാങ്ങിക്കാനായി നടത്തിയ കത്തിടപാട് എന്നിവ അതിൽപ്പെടുന്നു. 2021 മെയ്‌ മാസത്തിൽ ലിജുകൃഷ്ണ ആവശ്യപ്പെട്ടതനുസരിച്ച് സിനിമയുടെ സെക്കന്റ്‌ ഷെഡ്യൂളിൽ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടനിരവധി മാറ്റങ്ങൾ ചർച്ച ചെയ്യുകയും,എഴുതിപ്പിക്കുകയും അത് ഹാർഡ് കോപ്പിയായി അയാൾ കൈപ്പറ്റുകയുംചെയ്തു. 
എന്റെ അറിവിൽ ഞാൻ തയ്യാറാക്കി കൊടുത്ത കാര്യങ്ങൾ തന്നെയാണ് അയാൾ സിനിമയിൽ തുടർന്നുംഉപയോഗിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് നടത്തിയ എല്ലാ കമ്മ്യൂണിക്കേഷന്റെയും തെളിവുകൾ എന്റെ പക്കൽഉണ്ട്. സിനിമക്ക് വേണ്ടി ഞാൻ ചെയ്ത ഒരു ജോലിക്കും പ്രൊഫഷണൽ രീതിയിലുള്ള അംഗീകാരവും നൽകിയിട്ടില്ല. എന്റെ ലൈംഗികതയിൽ ഊന്നി ലിജു കൃഷ്ണഎന്ന സംവിധായകൻ രണ്ടു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായചൂഷണത്തെക്കുറിച്ച്  പരാതിപ്പെടാൻ ഈ സിനിമയിൽ ഔദ്യോഗികമായി പരാതി പരിഹാര സെൽ (IC) ഉണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ചു സംസാരിക്കാൻ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയുംചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി. എന്റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവർത്തി എന്നിൽ കടുത്ത മനോവേദനയും മാനസിക സംഘർഷവും ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതുമായി  ബന്ധപ്പെട്ട എല്ലാ നിയനടപടികളും  ഞാൻ ചെയ്തിട്ടുണ്ട്. ഈ പ്രശ്നം നീതിയുക്തമായി പരിഹരിക്കുന്നതിലൂടെ ഇനി വേറൊരു സ്ത്രീക്കും ഇങ്ങനെ അനുഭവം ഉണ്ടാകാതെയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

NB-  എന്റെ ഐഡന്റിറ്റിയോ മറ്റോ പുറത്ത് പറയുകയോ, സൈബർ ഇടങ്ങളിലും അല്ലാതെയും മറ്റും എന്നെ കുറിച്ച് മോശം കമെന്റുകൾ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുന്നതായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം