BJP : വടകരയില്‍ ബിജെപി ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടി പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

Published : Mar 11, 2022, 10:58 AM ISTUpdated : Mar 11, 2022, 11:01 AM IST
BJP : വടകരയില്‍ ബിജെപി ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടി പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

Synopsis

ബിജെപി പ്രവര്‍ത്തകന്‍ പുളിയുള്ളതില്‍ പ്രവീണിനാണ് (39) പരിക്കേറ്റത്. ഇയാളുടെ വലതുകൈപ്പത്തി തകര്‍ന്നു.  

വടകര: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ നാലിടത്ത് മികച്ച വിജയം തേടിയതിനെ തുടര്‍ന്ന് വടകരില്‍ ബിജെപി (BJP)  നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്. ബിജെപി പ്രവര്‍ത്തകന്‍ പുളിയുള്ളതില്‍ പ്രവീണിനാണ് ( Praveen-39) പരിക്കേറ്റത്. ഇയാളുടെ വലതുകൈപ്പത്തി തകര്‍ന്നു. ഇയാളെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി. വടകര ഓര്‍ക്കാട്ടേരി കൈപ്രത്തെ ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പടക്കം കൈയില്‍ നിന്ന് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കൂറ്റന്‍ വിജയത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ബിജെപി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്. പഞ്ചാബില്‍ ആം ആദ്മയും മിന്നുന്ന വിജയം നേടി.

ഉത്സവപ്പറമ്പില്‍ യുവതിയെ അപമാനിച്ചു, ചോദ്യം ചെയ്ത സഹോദരന് മര്‍ദനം പ്രതി പിടിയില്‍

കൊല്ലം: ഉത്സവപ്പറമ്പില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് തടഞ്ഞ സഹോദരനെയും മാതാപിതാക്കളെയും ആക്രമിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. പേരൂര്‍ രഞ്ജിത് ഭവനില്‍ രഞ്ജിത്ത് (26) ആണു കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. പേരൂരില്‍ ഉത്സവത്തിനെത്തിയ യുവതിയെ സംഘം അപമാനിക്കാന്‍ ശ്രമിച്ചതാണ് സംഭവം. 

അക്രമികള്‍ക്കെതിരെ പ്രതികരിച്ച യുവതിയുടെ സഹോദരന്‍ സംഭവം ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിച്ചു. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും ആക്രമിച്ചു. യുവതിയോടും മാതാവിനോടും അപമര്യാദയായി പെരുമാറിയെന്ന മാതാവിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദിച്ചതിനും പൊലീസ് കേസ് രജിസ്്റ്റര്‍ ചെയ്തു. 

സംഘത്തിലെ മറ്റു പ്രതികളെ സംബന്ധിച്ചു സൂചനകള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എ പി അനീഷ്, സ്വാതി, മധു, എഎസ്‌ഐ സുനില്‍കുമാര്‍, സിപിഒ സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഒളിവില്‍ നിന്ന് പിടികൂടിയത്.
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്