പൊലീസുദ്യോഗസ്ഥൻ അനധികൃതമായി പണം പിരിക്കുന്നതായി പരാതി

By Web TeamFirst Published Nov 6, 2019, 7:24 PM IST
Highlights

ആയിരം രൂപ പിഴയടക്കേണ്ട കേസിന് കക്ഷികളിൽ നിന്ന് നാലായിരം രൂപ വരെയാണ് ഇയാൾ ഈടാക്കുന്നതെന്നും പരാതിയുണ്ട്.

അമ്പലപ്പുഴ: പൊലീസുദ്യോഗസ്ഥൻ അനധികൃതമായി പണം പിരിക്കുന്നതായി പരാതി. അമ്പലപ്പുഴ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അമ്പലപ്പുഴ കോടതിയിൽ ചുമതലയുള്ള ഈ പൊലീസുദ്യോഗസ്ഥൻ ബന്ധപ്പെട്ട കക്ഷികളിൽ നിന്ന്  കേസ് തീർപ്പാക്കാനാണ് പണം ഈടാക്കുന്നത്. സമൻസ് കൊടുത്തതിനു പിന്നാലെയാണ് ഈ ഇടപാട് നടത്തുന്നത്. ആയിരം രൂപ പിഴയടക്കേണ്ട കേസിന് കക്ഷികളിൽ നിന്ന് നാലായിരം രൂപ വരെയാണ് ഇയാൾ ഈടാക്കുന്നതെന്നും പരാതിയുണ്ട്.
 
ഇതിന് ചില അഭിഭാഷകരുടെയും കോടതി ജീവനക്കാരന്റെയും പിന്തുണയുണ്ടെന്നും പറയുന്നു. ഇതിനെതിരെ അമ്പലപ്പുഴയിലെ അഭിഭാഷകർ ഉന്നത പൊലീസ് മേധാവികൾക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ശനിയാഴ്ച നടക്കുന്ന അദാലത്തിൽ കേസ് തീർപ്പാക്കാനും ഈ പൊലീസുദ്യോഗസ്ഥൻ ചില കക്ഷികളുടെ പക്കൽ നിന്ന് പണം ആവശ്യപ്പെട്ടതിന്റെ തെളിവുകൾ തങ്ങളുടെ കൈയിലുണ്ടെന്നും അഭിഭാഷകർ പറഞ്ഞു. 
 

click me!