പൂതന പരാമര്‍ശം: മന്ത്രി ജി സുധാകരന്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കി

By Web TeamFirst Published Oct 6, 2019, 7:53 PM IST
Highlights
  • പൂതന പരാമര്‍ശ പ്രചാരണത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി
  • വരണാധികാരിക്ക് മന്ത്രി ജി  സുധാകരന്‍ പേരുകള്‍ സഹിതം പരാതി നല്‍കി
  • ദുഷ്പ്രചാരണം നടത്തുകയാണെന്ന് മന്ത്രി പരാതിയില്‍

ആലപ്പുഴ: പൂതന പരാമര്‍ശത്തില്‍ മോശമായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച്  യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ക്കെതിരെ വരാണാധിക്ക് ജി സുധാകരന്‍റെ പരാതി. കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രനും ഡിസിസി പ്രസിഡന്റ് എം ലിജു, കോണ്‍ഗ്രസ് മഹിളാനേതാവ് ലതിക സുഭാഷ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി.

തെറ്റിദ്ധാരണാജനകമായി തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ക്ക് വിപരിതമായി തനിക്കെതിരെ ആരോപണങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നു.ഷാനിമോള്‍ ഉസ്മാനെ മന്ത്രി പൂതന എന്ന് വിളിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുവെന്നാണ് മന്ത്രി പറയുന്നത്.  ഷാനിമോള്‍ ഉസ്മാന്റെ പേരോ പൂതനയാണെന്നോ യുഡിഎഫ് സ്ഥാനാര്‍ഥി പൂതനെയാണെന്നോ ഏതെങ്കിലും സ്ഥാനാര്‍ഥി പൂതനയാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. 

ഞാന്‍ ഒരിക്കിലും അങ്ങനെ പറയുകയുമില്ലെന്നാണ് മന്ത്രി പറയുന്നത്. പൂതനമാര്‍ക്ക് ജയിക്കാന്‍ ഉള്ളതല്ല അരൂര്‍ മണ്ഡലം എന്ന് ഞാന്‍ പറഞ്ഞത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല. ആണെന്ന് വ്യാഖ്യാനിക്കുന്നത് തികച്ചും രാഷ്ട്രീയമായ വൈരാഗ്യം മൂലമാണെന്നാണ് കത്തില്‍. സ്വയം പൂതനയാണെന്ന് വ്യഖ്യാനിച്ച് കൊണ്ട് യുഡിഎഫ് സ്ഥാനാര്‍ഥിയും അനുയായികളും ഇങ്ങനെ സത്യവിരുദ്ധമായ പ്രചരണം നടത്തുകവഴി മന്ത്രി അപമാനിച്ചിരിക്കുകയെന്നാണ് പരാതി. 

ഷാനിമോള്‍ ഉസ്മാന്റെയും സുഹൃത്തുക്കളുടെയും സത്യവിരുദ്ധമായ പ്രചരണം തടയണമെന്നും തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള പ്രചരണം നടത്താനുള്ള  അവകാശം സംരക്ഷിച്ച് തരണമെന്നും കളക്ടറേറ്റില്‍ നിന്നും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നത് ആരാണെന്ന് പരിശോധിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.

click me!