പച്ചമീനില്‍ പല്ലിയെ കണ്ടെന്ന് ആരോപണം; വ്യാപാര സ്ഥാപനം അടപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമം, കയ്യാങ്കളി

By Web TeamFirst Published Sep 23, 2019, 11:51 AM IST
Highlights

കടയടക്കാന്‍ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.എന്നാല്‍ കാര്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

ഇടുക്കി: പച്ചമീനില്‍ പല്ലിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപാരസ്ഥാപനത്തില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതായി പരാതി. മൂന്നാറിലെ മത്സ്യമൊത്തവില്‍പ്പനശാലയിലാണ് ശനിയാഴ്ച വൈകുന്നേരത്തോടെ മൂന്നാര്‍ മണ്ഡലം യൂത്ത് കോണ്ഡഗ്രസ് പ്രസിഡന്‍റിന്‍റെ നേത്യത്വത്തില്‍ ആക്രണം നടത്തിയത്. 

ആക്രമണത്തില്‍ പരിക്കേറ്റ  സ്ഥാപനത്തിലെ ജീവനക്കാരന്‍ ഇ എസ് അഖിലിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ വിറ്റ ഒരു കിലോ കേരമത്സ്യത്തില്‍ പല്ലിയെ കണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. മീന്‍ വാങ്ങിയ വ്യക്തിയെ ചോദിച്ചെങ്കിലും അയാള്‍ എത്തിയില്ലെന്ന് പറഞ്ഞ സംഘം കടയടക്കാന്‍ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. അഖിലിന്‍റെ നെഞ്ചിനും മൂക്കിനുമാണ് പരിക്കേറ്റത്.

എന്നാല്‍ കാര്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനുമുമ്പും ചീഞ്ഞ മീനുകള്‍ സ്ഥാപനത്തില്‍ നിന്നും വില്‍ക്കുന്നതായി ആരോപണമുയര്‍ന്നിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. 
സംഭവത്തില്‍ പോലീസിനും ആരോഗ്യവകുപ്പിനും പാരതികള്‍ നല്‍കിയതായി പീറ്റര്‍ പറയുന്നു. ഇരുവരുടെയും പരാതിയില്‍ മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

click me!