കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു

By Web TeamFirst Published Sep 23, 2019, 10:30 AM IST
Highlights

രണ്ടുപേരും പേയാട് സ്വദേശികളാണ്. കാറിനെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനടിയിലാവുകയായിരുന്നു . 

പൂജപ്പുര: തിരുവനന്തപുരം പൂജപ്പുരയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്ക് യാത്രക്കാരായ രാജൻ (36), ഫ്രിൻസ് (21) എന്നിവരാണ് മരിച്ചത്. രണ്ടുപേരും പേയാട് സ്വദേശികളാണ്. കാറിനെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനടിയിലാവുകയായിരുന്നു . 

click me!