
കോഴിക്കോട്: തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് കുറ്റ്യാ ടിയിലാണ് സംഭവം. തൊട്ടില്‍പാലം വളയന്‍കോട് മലയോട് ചേര്‍ന്ന് താമസിക്കുന്ന ജീഷ്മയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തേങ്ങാ മോഷത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചു കീറിയെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അതേ സമയം അക്രമിച്ചവരുടെ പേരടക്കം തൊട്ടില്‍പാലം പൊലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ജീഷ്മ ആരോപിച്ചു. മഠത്തില്‍ രാജീവന്‍, മഠത്തില്‍ മോഹനന്‍ എന്നിവര്‍ തന്നെ പിറകിലൂടെ വന്ന് പിടിച്ചെന്ന് ഇവരുടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒആര്‍ കേളു അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചതായാണ് ലഭിക്കുന്ന വിവരം.