'പട്ടാളക്കാരനാണ്, ക്യാമ്പിലേക്ക് 100 കിലോ മീൻ വേണം' കോലി മീൻ ഉറപ്പിച്ചു, പിന്നാലെ ഗൂഗിള്‍ പേ വഴി തട്ടിപ്പ്

Published : Jan 18, 2024, 05:19 PM ISTUpdated : Jan 18, 2024, 05:22 PM IST
'പട്ടാളക്കാരനാണ്, ക്യാമ്പിലേക്ക് 100 കിലോ മീൻ വേണം' കോലി മീൻ ഉറപ്പിച്ചു, പിന്നാലെ ഗൂഗിള്‍ പേ വഴി തട്ടിപ്പ്

Synopsis

കോഴിക്കോട് ഫറോക്ക് സ്വദേശിയായ വ്യപാരിക്കാണ് 22,000 രൂപ നഷ്ടമായത്

കോഴിക്കോട്:സൈനിക ഉദ്യോഗസ്ഥനാണെന്ന വ്യാജേന മത്സ്യവ്യാപാരിയുടെ പണം തട്ടിയതായി പരാതി.കോഴിക്കോട് ഫറോക്ക് സ്വദേശിയായ വ്യപാരിക്കാണ് 22,000 രൂപ നഷ്ടമായത്. 100 കിലോ മൽസ്യം ആവശ്യപ്പെട്ട്  ഗൂഗിൾ പേ വഴിയായിരുന്നു തട്ടിപ്പ്.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് 100 കിലോ മൽസ്യം ആവശ്യപ്പെട്ട് ഫറോക്ക് കരുവൻതുരുത്തി റോഡിലെ മൽസ്യവ്യാപാരിയായ സിദ്ദീഖിൻ്റെ ഫോണിലേക്ക് ഫോണ്‍ കോൾ വന്നത്. പട്ടാളക്കാരാനാണെന്ന് പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംസാരം. ഹിന്ദി അറിയാത്തതിനാൽ കടയിലെ സഹായിയായ വാസിഫിന് ഫോൺ കൈമാറി. ഫറൂഖ് കോളേജിലെ എൻസിസി ക്യാമ്പിലേക്കാണ് മീൻ ആവശ്യപ്പെട്ടത്. കോലി മീനിൻ്റെ ചിത്രവും അയച്ചു നൽകി.

28,000 രൂപ വിലയുറപ്പിച്ച ശേഷം അഡ്വാൻസ് തുക അയക്കനായി അക്കൗണ്ട് വിവരങ്ങൾ തിരക്കി .പിന്നീട് വീഡിയോ കോൾ ചെയ്തു. പണം അയക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഗൂഗിള്‍ പേ ആപ്പ് തുറപ്പിച്ചശേഷം കൃത്യമായ നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. അതനുസരിച്ച് ക്രമീകരണങ്ങൾ വരുത്തി അടുത്ത ഘട്ടത്തില്‍ സ്വന്തം പിന്‍ നമ്പര്‍ കൂടി നല്‍കിയതോടെ സിദീഖിന്‍റെ  അക്കൗണ്ടിലെ  22,109 രൂപ നഷ്ടമായി. തട്ടിപ്പ് മനസിലാക്കിയ സിദ്ദിഖ് ഫറോക്ക് പൊലീസിലും ബാങ്കിലും പരാതി നൽകി.നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ്. പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

മഹാരാജാസിലെ സംഘ‌‌ർഷം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്,'പരിക്കേറ്റവരെ ആംബുലൻസിൽ കയറി എസ്എഫ്ഐക്കാർ മർദിച്ചു'; പരാതി
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു