
കോഴിക്കോട്: വടകര പാലയാട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന് പരാതി. വിഷ്ണു മുതുവീട്ടിലിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. വീടിൻ്റെ ചുമരിനും വാതിലിനും മുകൾ വശത്തെ ഷീറ്റിനും കേടുപാടുകൾ സംഭവിച്ചു. സംഭവ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു.
കാബിനറ്റ് സ്ഥാനം വേണമെന്ന് ജിതൻ റാം മാഞ്ചി, സ്വതന്ത്ര ചുമതല വേണമെന്ന് അനുപ്രിയ, ബിജെപി പ്രതിസന്ധിയിൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam