
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 16 കാരനെ പൊലീസ് വീട്ടിൽ കയറി ആളു മാറി മർദ്ദിച്ചതായി പരാതി. പട്ടാമ്പി പൊലീസിനെതിരെ പരാതിയുമായി കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം പട്ടാമ്പി പൊലീസ നിഷേധിച്ചു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വരികയായിരുന്നു ത്വാഹാ മുഹമ്മദ് .
തൊട്ടുപിറകെ വീട്ടിലേക്ക് പൊലീസ് ജീപ്പെത്തി. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ വീട്ടിൽ കയറിയ പൊലീസ് രക്ഷിതാക്കളുടെ മുന്നിൽ വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഓങ്ങല്ലൂർ പാറപ്പുറം പറമ്പിൽ മുസ്തഫയുടെ മകനായ ത്വാഹ ഷോർണൂർ ഗണേശേരി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ആണ്. മർദ്ദനമേറ്റെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നല്‍കി. ബൈക്കിൽ പോയ മറ്റൊരു യുവാവ് പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ പോയിരുന്നു. ആ യുവാവാണെന്ന് തെറ്റിദ്ധരിച്ചാണ് ത്വാഹയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. കാര്യങ്ങള്‍ ചോദിച്ചറിയുക മാത്മാണ് ചെയ്കത്. മര്‍ദിച്ചെന്ന ആരോപണം ശരിയല്ലെന്നും പൊലീസ് പ്രതികരിച്ചു.
ലഡാക്കിൽ സ്വകാര്യ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് വൻ അപകടം; ആറു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി, പുഴയിലെ പാറയിടുക്കിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam