അപകടം നടന്നയുടനെ സൈന്യമാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്

ദില്ലി:ലഡാക്കില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് വീണ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

200 മീറ്ററിലധികം താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിയുകയായിരുന്നു. രക്ഷപ്പെട്ട യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ ബസ് തകര്‍ന്നു. അപകടം നടന്നയുടനെ സൈന്യമാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി, പുഴയിലെ പാറയിടുക്കിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Asianet News LIVE | Thiruvananthapuram Child Missing | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്