
കൊച്ചി: കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്‍റെ പേരിൽ നിന്ന് ഗവർണർ എന്നത് മാറ്റണമെന്ന് ഉത്തരവ്. ഗവർണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായുളള കൊച്ചിൻ കാർണിവലിൽ ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് നാടകത്തിന്‍റെ പേരെന്ന പരാതിയിലാണ് ഫോർട്ടുകൊച്ചി ആർ ഡി ഒയുടെ നടപടി. പേര് മാറ്റി നാടകം അവതരിപ്പിക്കാമെന്നാണ് നിർദേശം. ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. അതേ സമയം, നാടകത്തില്‍ രാഷ്ട്രീയമില്ലെന്ന് കൊച്ചി നാടക് മേഖല സമിതി അറിയിച്ചു. ഇന്ന് നാടകം അവതരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam