
കൽപ്പറ്റ: ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ഊട്ടി, ഗൂഢല്ലൂര്‍ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന നീലഗിരി ജില്ലയില്‍ പ്ലാസ്റ്റികിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ജില്ലകലക്ടര്‍. പ്ലാസ്റ്റിക് കാരിബാഗുകള്‍, കപ്പുകള്‍, തെര്‍മോകോളിലും മറ്റും തീര്‍ത്ത പ്ലേറ്റുകള്‍ തുടങ്ങിയവക്കാണ് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
മഴക്കാലജന്യരോഗങ്ങളെ തടയുന്നതിന്റെ ഭാഗമായാണ് നടപടി. മേല്‍പ്പറഞ്ഞ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് സാമഗ്രികള്‍ വലിച്ചെറിഞ്ഞാല്‍ പിഴയീടാക്കാനും കലക്ടര്‍ ഇന്നസെന്റ് ദിവ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നീലഗിരിയിലേക്ക് വരുന്നവര്‍ പ്ലാസ്റ്റിക് സാമഗ്രികള്‍ കൊണ്ടുവരരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. കേരളത്തില്‍ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടാതെ നോക്കാന്‍ ജില്ല ഭരണകൂടം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam