ആക്രിക്കടയില്‍ തീപിടുത്തം; തീയണച്ചത് നാലുമണിക്കൂറെടുത്ത്

Published : Apr 24, 2019, 10:28 PM IST
ആക്രിക്കടയില്‍ തീപിടുത്തം; തീയണച്ചത് നാലുമണിക്കൂറെടുത്ത്

Synopsis

പഴയ പ്ലാസ്റ്റിക് സാധനങ്ങള്‍, കേടായ ഫ്രിഡ്‌ജ്, ടി വി, മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ വന്‍ശേഖരമാണ് കടയില്‍ ഉണ്ടായിരുന്നത്. 


പൂച്ചാക്കല്‍: അരൂക്കുറ്റി വടുതല പൂവത്തുശ്ശേരി മുഹമ്മദ് ബഷീറിന്‍റെ ആക്രിക്കടയ്ക്ക് തീപിടിച്ചു. ഇന്ന് വെളുപ്പിനെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. പഴയ പ്ലാസ്റ്റിക് സാധനങ്ങള്‍, കേടായ ഫ്രിഡ്‌ജ്, ടി വി, മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ വന്‍ശേഖരമാണ് കടയില്‍ ഉണ്ടായിരുന്നത്. 

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷാസേന തുടര്‍ച്ചയായി നാലുമണിക്കൂര്‍ വെള്ളം പമ്പ്‌ചെയ്താണ് തീ അണച്ചത്. പരിസരങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിരക്ഷാസേന കഠിനപ്രയത്‌നം തന്നെ നടത്തി. തീപിടുത്തത്തിനിടയില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായി. കടയില്‍ ഉണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്.

 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി