
ചേന്നംപള്ളിപ്പുറം: ആലപ്പുഴയിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഐ സ്ഥാനാർഥി. തൈക്കാട്ടുശ്ശേരി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ ആർ ചക്രപാണിയാണ് പാർട്ടി വിട്ടത്. സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തിട്ട് നൽകാത്തതിനെ തുടർന്നാണ് സിപിഐ ൽ ചേർന്നത്. 40വർഷമായി കോൺഗ്രസ് പ്രവർത്തകനായിരുന്നു കെ ആർ ചക്രപാണി. കോൺഗ്രസ് സീറ്റിൽ പഞ്ചായത്ത് മെമ്പർ ആയിരുന്നു മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായ ചക്രപാണി. ഗ്രൂപ്പുകൾ പാർട്ടി കീഴടക്കുന്നു എന്ന് ആരോപിച്ചാണ് പാർട്ടി മാറ്റം. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ 10വാർഡിൽ നിന്ന് സിപിഐയ്ക്ക് വേണ്ടി ചക്രപാണി ജനവിധി തേടും