
തിരുവനന്തപുരം: തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്ത് (Tholikkod Panchayat) യോഗത്തിൽ പ്രതിഷേധവും ബഹളവും. യോഗത്തിൽ തീരുമാനിക്കാത്ത കാര്യങ്ങൾ മിനുട്സിൽ ചേർക്കുന്നുവെന്ന് കാട്ടി കോൺഗ്രസ് അംഗം (Congress Member ) ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അൻസാർ തോട്ടുമുക്കാണ് ഡയസിൽ കയറി ദേഹത്ത് പെട്രോളൊഴിച്ചത്. മറ്റ് അംഗങ്ങൾ ചേർന്ന് ഇയാളെ പിന്തിരിപ്പിച്ചു. കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.
പ്രസിഡന്റ് സംസാരിച്ച് കൊണ്ടിരിക്കെ ഡയസിൽ കയറിയ പ്രതിപക്ഷ അംഗങ്ങൾ കൊടികളുപയോഗിച്ച് ഡെസ്കിലടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷമായി യോഗങ്ങളുടെ മിനുട്സ് നൽകുന്നില്ലെന്നും യോഗത്തിലെടുക്കാത്ത തീരുമാനങ്ങൾ മിനുട്സിൽ എഴുതി ചേർക്കുന്നുവെന്നും കാട്ടിയാണ് പ്രതിഷേധമുണ്ടായത്. ഫണ്ട് സംബന്ധിച്ച വിവരങ്ങൾ പോലും നൽകാറില്ലെന്നും, വിവരാവകാശ അപേക്ഷകൾ പോലും തള്ളുന്നുവെന്നുമാണ് പരാതി. എന്നാൽ ആരോപണങ്ങളോട് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നിൽ പ്രതിഷേധം തുടർന്നു.
വീഡിയോ കാണാം :