
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മന്‍. വ്രതമെടുത്ത് പമ്പയില്‍നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മലചവിട്ടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമലയിലെത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ എളുപ്പത്തിൽ മലകയറാനായെന്നും ആരെയും അറിയിക്കാതെ എത്തണമെന്നായിരുന്നു ആഗ്രഹമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സന്നിധാനത്തിലെത്തി അയ്യപ്പനെ തൊഴുത ശേഷം ചാണ്ടി ഉമ്മൻ മാളികപ്പുറത്തും ദര്‍ശനം നടത്തി.
വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതത്തിലായിരുന്നു എംഎൽഎ. കഴിഞ്ഞ തവണയും ചാണ്ടി ഉമ്മൻ മാലയിട്ട് ശബരിമലയിൽ എത്തിയിരുന്നു. പതിനെട്ടാംപടി കയറി മറ്റുള്ള തീർഥാടകർക്ക് ഒപ്പം ക്യൂ നിന്നാണ് എംഎൽഎ ദർശനം നടത്തിയത്. സങ്കടമോചകനാണ് അയ്യപ്പനെന്നും എല്ലാം അയ്യപ്പ സ്വാമിയുടെ സന്നിധിയിലാണെന്നും ചാണ്ടി ഉമ്മൻ ദർശനത്തിന് ശേഷം പറഞ്ഞു.
വീഡിയോ സ്റ്റോറി കാണാം
Read More : ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വര്‍ധന; ഇതുവരെയെത്തിയത് 22 ലക്ഷത്തിലധികം പേർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam