മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എസ്‍ഡിപിഐ എന്ന് കോൺഗ്രസ്; പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ

Published : Aug 02, 2019, 11:06 AM ISTUpdated : Aug 02, 2019, 11:09 AM IST
മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എസ്‍ഡിപിഐ എന്ന് കോൺഗ്രസ്; പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ

Synopsis

ഓഗസ്റ്റ് ഒന്നിന്  ഓഫീസിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാല്‍ ഉമ്മൻചാണ്ടിയുടെ അസൗകര്യത്തെ തുടർന്ന് ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ്  ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഓഫിസിന്റെ ഒന്നാം നിലയിലെ ജനൽ ചില്ലുകളും ഗ്ലാസ് വാതിലും നിലത്ത് പതിച്ച ടൈലുകളും ആക്രമികള്‍ പൂർണമായി തകർത്തു. ആക്രമണങ്ങളുടെ പിന്നില്‍ എസ്‍ഡിപിഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയിൽ ഹർത്താലിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. 
 
ഓഫീസിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാല്‍ ഉമ്മൻചാണ്ടിയുടെ അസൗകര്യത്തെ തുടർന്ന് ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. ഈ കെട്ടിടമാണ് ആക്രമികള്‍ അടിച്ച് തകര്‍ത്തത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടയിൽ എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസിനെതിരെ എസ്‍ഡിപിഐ പ്രകടനവുമുണ്ടായി. ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും