രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും 2.995 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. അരുണയ്ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
കൊച്ചി: പെരുമ്പാവൂർ ചെറുവേലിക്കുന്നിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയിൽ നിന്നും കഞ്ചാവ് പിടികൂടി. പള്ളിപ്രം ചെറുവേലിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സഹബ് നഗർ അരുണ കത്തൂൻ ബിബി(35)യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും 2.995 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.
അരുണയ്ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജിൻസൺ ഡൊമനിക്ക്, എസ്.ഐമാരായ പി.എം റാസിഖ്, ജോസി എം ജോൺസൺ, എസ്.സി.പി.ഒമാരായ ജയന്തി, നിഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്.


