കാണിക്കവഞ്ചി മോഷ്ടിച്ചയാളെ പോലീസ് പിടികൂടി

Published : Oct 08, 2020, 08:37 AM IST
കാണിക്കവഞ്ചി മോഷ്ടിച്ചയാളെ  പോലീസ് പിടികൂടി

Synopsis

തിങ്കളാഴ്ച രാവിലെയായിരുന്നു മോഷണം. ബൈക്കിലെത്തിയ ആൾ ബൈക്ക് നിർത്തിയ ശേഷം ചാക്കുമായി വന്ന് കാണിക്ക വഞ്ചി എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു

ചാരുംമൂട്: താമരക്കുളം പച്ചക്കാട് 2936-ാം നമ്പർ എസ്. എൻ. ഡി. പി ശാഖാ മന്ദിരത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചയാളെ നൂറനാട് പോലീസ് പിടികൂടി. പള്ളിക്കൽ ചെറുകുന്നം തിരങ്കാലായിൽ സുനിലിനെ (27) യാണ് സി. ഐ വി. ആർ. ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച രാവിലെയായിരുന്നു മോഷണം. ബൈക്കിലെത്തിയ ആൾ ബൈക്ക് നിർത്തിയ ശേഷം ചാക്കുമായി വന്ന് കാണിക്ക വഞ്ചി എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മന്ദിരത്തിലെ സി. സി. ടി. വിയിൽ നിന്ന് ലഭിക്കുകയും ഇത് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അരനൂറ്റാണ്ടിന്റെ സൗഹൃദം തേടി വിദേശങ്ങളിൽ നിന്ന് അവർ പറന്നെത്തി; ആലപ്പുഴ ടിഡി മെഡിക്കൽ കോളജിൽ 1976 ബാച്ചിന്റെ 'സുവർണ സമാഗമം'
തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാനസർവീസുകൾ, ബുക്കിങ് തുടങ്ങി