കര്‍ണാടക വിജയം; ആഹ്ളാദ പ്രകടനത്തിനായി പടക്കം വാങ്ങുന്നതിനിടെ ഇടുക്കിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്  ദാരുണാന്ത്യം

Published : May 14, 2023, 11:59 AM ISTUpdated : May 14, 2023, 12:00 PM IST
കര്‍ണാടക വിജയം; ആഹ്ളാദ പ്രകടനത്തിനായി പടക്കം വാങ്ങുന്നതിനിടെ ഇടുക്കിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്  ദാരുണാന്ത്യം

Synopsis

വണ്ടിപ്പെരിയാർ ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെല്‍വ കുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഇടുക്കി: കർണാടകയിലെ കോൺഗ്രസിന്‍റെ മിന്നും വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു. വണ്ടിപ്പെരിയാർ കറുപ്പുപാലം പ്രഭുഭവനത്തിൽ എസ്ഡി സെൽവകുമാർ എന്ന 49കാരനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.

കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെല്‍വ കുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ വച്ച് നടക്കും. ഭാര്യ സുന്ദരി. മക്കൾ: പ്രഭു, പ്രിയ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു