
തൃശൂർ: തൃശൂർ മണ്ണുത്തിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മദ്യപിച്ച് അഴിഞ്ഞാടി പ്രവർത്തകർ. മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫീസിലാണ് മദ്യപിച്ച് ഡിജെ പാർട്ടി നടത്തിയത്. ഓഫീസ് ചുമതലയുള്ള പ്രവർത്തകനും മറ്റൊരു പ്രവർത്തകനും മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യം പുറത്തുവന്നു. ഇവിടെ സംഘം ചേർന്നുള്ള മദ്യപാനം സ്ഥിരമാണെന്നും ചിലർ ഓഫീസനികത്ത് മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മദ്യപാനം സംബന്ധിച്ച് മണ്ഡലം കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നും അവരുടെ മൗനാനുവാദം സാമൂഹ്യ വിരുദ്ധ സംഘത്തിനുണ്ടെന്നും പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam