സിപിഎം നേതാവിനെ വധിക്കാന്‍ ക്വട്ടേഷന്‍; മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്

Published : Aug 19, 2021, 10:55 AM ISTUpdated : Aug 19, 2021, 10:58 AM IST
സിപിഎം നേതാവിനെ വധിക്കാന്‍ ക്വട്ടേഷന്‍; മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്

Synopsis

2013ല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബൂബക്കര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ക്വട്ടേഷന് പിന്നിലെന്ന് മുന്‍ യൂത്ത് ലീഗ് നേതാവ് കോഴിശേരി മജീദ് വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതി ഉയര്‍ന്നതും പൊലീസ് കേസെടുത്തും

കോഴിക്കോട്: വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന സിപിഎം നേതാവിന്‍റെ പരാതിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിന്‍റെ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മുസ്ലീം ലീഗ് നേതാക്കളായ വി. കെ. അബുഹാജി, എം നസീഫ്, കെ കെ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ക്വട്ടേഷന്‍ എടുത്തതായി പറയപ്പെടുന്ന കൊയിലാണ്ടി സ്വദേശി നബീലിന് എതിരെയും കേസുണ്ട്. കുറ്റകരമായ ഗൂഡാലോചന, ഭീഷണി എന്നിങ്ങനെ ഐപിസി 506, 120-ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

2013ല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബൂബക്കര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ക്വട്ടേഷന് പിന്നിലെന്ന് മുന്‍ യൂത്ത് ലീഗ് നേതാവ് കോഴിശേരി മജീദ് വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതി ഉയര്‍ന്നതും പൊലീസ് കേസെടുത്തും. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കൊടുവള്ളി സിഐ പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാഴ്ച നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തത് 1,13,011 വണ്ടികൾ: 2,70,51,150 രൂപ പിഴ ഈടാക്കി
കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി ദമ്പതികൾ, കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ