കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി നിരന്തരം വഴക്ക്, അൽമയുമായി ഇന്ന് രാവിലെയും വഴക്കിട്ടെന്ന് വിഷ്ണുവിന്‍റെ മൊഴി; നെയ്യാറ്റിൻകരയെ നടുക്കി ക്രൂര കൊലപാതകം

Published : Apr 26, 2026, 11:29 PM IST
Alma Murder

Synopsis

അയൽവീട്ടിലെത്തി വിഷ്ണു തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറയുന്നത്. അയൽക്കാർ പൊലീസിനെ അറിയിച്ചു. അവരെത്തുമ്പോൾ വിഷ്ണു വീട്ടിൽ തന്നെയുണ്ടായിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയെ നടുക്കി ഇന്നൊരു ക്രൂര കൊലപാതകം നടന്നു. 33കാരിയായ അൽമയെ ഭർത്താവ് വിഷ്ണു കുത്തിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് മൊഴി. കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

നടുക്കുന്ന കൊലപാതകം നടന്നത് ഇന്ന് രാവിലെ പത്തരയോടെ ആണ്. വ്ളാത്താങ്കരയിലെ വീട്ടിൽ കിടപ്പുമുറിയിലാണ് വിഷ്ണു ഭാര്യ അൽമയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. അയൽവീട്ടിലെത്തി വിഷ്ണു തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറയുന്നത്. അയൽക്കാർ പൊലീസിനെ അറിയിച്ചു. അവരെത്തുമ്പോൾ വിഷ്ണു വീട്ടിൽ തന്നെയുണ്ടായിരുന്നു.

അൽമയും വിഷ്ണുവും പത്ത് വർഷം മുൻപാണ് വിവാഹിതരായത്. പിഎസ്‍സി പരിശീലന കേന്ദ്രത്തിൽ അധ്യാപകനാണ് വിഷ്ണു. ഇരുവർക്കും കുട്ടികളില്ല. ഇതിനെച്ചൊല്ലി നാളുകളായി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെയും തർക്കമുണ്ടായതിന് പിന്നാലെ പ്രകോപനത്തിൽ കത്തിയെടുത്ത് അൽമയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് വിഷ്ണുവിന്‍റെ മൊഴി. യൂട്യൂബർ കൂടിയാണ് കൊല്ലപ്പെട്ട അൽമ. വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

അയൽക്കാരുമായി അധികം ബന്ധമുള്ളവരല്ല ദമ്പതികളെന്ന് പഞ്ചായത്തംഗം വിശാഖ് പറഞ്ഞു. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. അതുകൊണ്ടുതന്നെ അവർക്കിടയിലെ പ്രശ്നങ്ങളെ കുറിച്ച് അയൽവാസികൾക്ക് അറിവില്ലെന്നും വിശാഖ് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാപ്പാലയിൽ മിനിവാൻ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു; വാഹനം നിർത്താതെ പോയി, നഗരൂർ സ്വദേശി ബാബുക്കുട്ടന് ദാരുണാന്ത്യം
കൊല്ലം - ചെന്നൈ റൂട്ടിലെ ബസ്; മദ്യലഹരിയിൽ പാഞ്ഞ് ഡ്രൈവർ, അപകടകരമായി ഓടിച്ച് വാഹനത്തിൽ ഇടിച്ചു