നെല്ലിയാമ്പതി ചുരത്തില്‍ ഇടിഞ്ഞ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മാണം തുടങ്ങി

Published : Feb 10, 2025, 11:00 PM IST
നെല്ലിയാമ്പതി ചുരത്തില്‍  ഇടിഞ്ഞ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മാണം തുടങ്ങി

Synopsis

കഴിഞ്ഞ വര്‍ഷകാലത്ത്  മഴയിലും ഉരുള്‍പൊട്ടലിലും സംരക്ഷണഭിത്തി തകര്‍ന്ന ചെറുനെല്ലി മേഖലയിലാണ് പണി തുടങ്ങിയിരിക്കുന്നത്

പാലക്കാട്: നെല്ലിയാമ്പതി ചുരം റോഡില്‍ ഇടിഞ്ഞ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷകാലത്ത്  മഴയിലും ഉരുള്‍പൊട്ടലിലും സംരക്ഷണഭിത്തി തകര്‍ന്ന ചെറുനെല്ലി മേഖലയിലാണ് പണി തുടങ്ങിയിരിക്കുന്നത്. കരിങ്കല്ല് കൊണ്ടുള്ള കെട്ട് ഒഴിവാക്കി താഴ്ചയുള്ള ഭാഗങ്ങളില്‍ നിന്ന് തന്നെ കോണ്‍ക്രീറ്റ് ചെയ്താണ് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്. 

40 ലക്ഷം രൂപ ചെലവില്‍ 20 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ ഉയരത്തിലാണ് സംരക്ഷണ ഭിത്തി ഒരുങ്ങുന്നത്. കുത്തനെയുള്ള സ്ഥലമായതിനാല്‍ 14 മീറ്റര്‍ വീതിയില്‍ അടിത്തറ കോണ്‍ക്രീറ്റ് ചെയ്താണ് അതിനു മുകളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പൊതുമരാമത്ത് വകുപ്പിന് കൈമാറി കിട്ടിയ തുക ഉപയോഗിച്ചാണ് നിര്‍മ്മാണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷക്കാലത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളം ഒഴുകി സംരക്ഷണഭിത്തി തകര്‍ന്നിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് അത്യാവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.

പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ, വന്യമൃഗ ആക്രമണത്തിൽ ആസ്തി നഷ്ടത്തിനും സഹായം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു
'എന്തിനാ വാവേ ഇത് ചെയ്തത്...', ദീപക്കിന്‍റെ അമ്മയുടെ കരച്ചിൽ ഉള്ളുലയ്ക്കുന്നു, ആ അമ്മയ്ക്ക് നീതി വേണം; ടി സിദ്ദിഖ്