പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍-സൈലന്റ്വാലി റോഡിന്റെ പണികള്‍ ഇനിയും ആരംഭിച്ചില്ല, പ്രതിഷേധം ശക്തം

By Web TeamFirst Published Nov 30, 2021, 8:59 AM IST
Highlights

2018 ല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന്റെ രണ്ടു ഭാഗങ്ങള്‍ മണ്ണിടിഞ്ഞ് വീണ് പൂര്‍ണ്ണമായി ഗതാഗതം നിലച്ചത്. ഇതോടെ നാലോളം ഡിവിഷനിലുള്ള തൊഴിലാളികള്‍ക്ക് മൂന്നാറിലെത്തിപ്പെടാന്‍ കഴിയാതെ വന്നു. 

മൂന്നാര്‍: പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍-സൈലന്റ്വാലി റോഡിന്റെ പണികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ എംഎല്‍എയുടെ കാലത്ത് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ആനുവധിച്ചിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് ജനപ്രതിനിധികളുടെ നിസംഗതമൂലമാണ്.  ഒരു നാടിന്റെ വികസനമെന്നത് റോഡ് വികസനം പൂര്‍ത്തീയാകുന്നതോടെയാണ്. എന്നാല്‍ മൂന്നാറില്‍ മിക്ക റോഡുകളുടെയും അവസ്ഥ ദയനീയമാണ്. അതില്‍ തോട്ടംതൊഴിലാളികള്‍ ഏറെ താമസിക്കുന്ന മൂന്നാര്‍-സൈലന്റുവാലി റോഡിന്റെ അവസ്ഥയാണ് വളരെ പരിതാപകരം. 

2018 ല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന്റെ രണ്ടു ഭാഗങ്ങള്‍ മണ്ണിടിഞ്ഞ് വീണ് പൂര്‍ണ്ണമായി ഗതാഗതം നിലച്ചത്. ഇതോടെ നാലോളം ഡിവിഷനിലുള്ള തൊഴിലാളികള്‍ക്ക് മൂന്നാറിലെത്തിപ്പെടാന്‍ കഴിയാതെ വന്നു. സമീപത്തായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള പോക്കറ്റ് റോഡ് താല്കാലികമായി തുറന്നു നല്‍കിയെങ്കിലും വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്തവിധം പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. 

കഴിഞ്ഞ എംഎല്‍എല്‍യുടെ കാലത്ത് പ്രളയ ഫണ്ടില്‍ നിന്ന് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ അനുവധിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ആയിട്ടും റോഡിന്റെ പണികള്‍ ആരംഭിക്കുവാന്‍ അധിക്യതര്‍ തയ്യറായിട്ടില്ല. നാലോളം പഞ്ചായത്ത് അംഗങ്ങളും ഒരു ബ്ലോക്ക് പ്രസിഡന്റും അടക്കം താമസിക്കുന്ന മേഖലയോട് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എയും തികഞ്ഞ അവഗണനയാണ് കാട്ടുന്നത്.

click me!