
തിരുവല്ല: സ്വന്തമായി ഭക്ഷ്യധാന്യ കലവറയെന്ന തിരുവല്ലയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഗോഡൗണിന്‍റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമായി. എട്ട് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തിരുവല്ല താലൂക്കിന് സ്വന്തമായൊരു സിവിൽ സപ്ലൈസ് ഗോഡൗൺ എന്ന ആവശ്യത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. കാവുംഭാഗം അമ്പിളി ജങ്ഷനിൽ ഒന്നരയേക്കറിലിട്ട തറക്കല്ല് ഇപ്പോഴും അതുപോലെയുണ്ട് അവിടെ.
ഭരണ-ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്കാണ് കെട്ടിടം പണി ഏഴ് വര്‍ഷം വൈകിച്ചത്. വിമര്‍ശനങ്ങൾ ഉയര്‍ന്നതോടെയാണ് പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മ്മാണം തുടങ്ങിയത്. ഒരേസമയം 50 ലോഡ് ഭക്ഷ്യധാന്യം സൂക്ഷിക്കാൻ കഴിയുന്ന ഗോഡൗണ് ആദ്യം പണിയുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാൽ കുന്നന്താനത്തെ ഫുഡ്കോര്‍പ്പറേഷൻ ഗോഡൗണിനെ ആശ്രയിക്കാതെ താലൂക്കിലെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാം നാലരക്കോടി രൂപയുടെ സിവിൽ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ്, പെട്രോൾ പമ്പ്, എന്നിവ രണ്ടാംഘട്ടമായി നിര്‍മ്മിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam