മിൽമയുടെ പാൽ പേഡയിൽനിന്നും കുപ്പിച്ചില്ല് കിട്ടിയതായി പരാതി

Published : Apr 22, 2022, 08:14 PM ISTUpdated : Apr 22, 2022, 08:16 PM IST
മിൽമയുടെ പാൽ പേഡയിൽനിന്നും കുപ്പിച്ചില്ല് കിട്ടിയതായി പരാതി

Synopsis

അമ്മ രാധ പേഡ കഴിച്ചപ്പോൾ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപർണ പറഞ്ഞു.

കോഴിക്കോട്: മിൽമയുടെ പാൽപേഡയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനി  അപർണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈൻ ആൻ്റ് ഫ്രഷ് കടയിൽ നിന്നും വാങ്ങിയ മിൽമ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. വാങ്ങിയ പേഡ പേക്കറ്റുകൾ കുട്ടികൾക്കും അമ്മ നൽകിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോൾ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപർണ പറഞ്ഞു. ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയെന്നും മിൽമയുടെ ടോൾ ഫ്രീ നമ്പറിലും പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവർ അറിയിച്ചു. കുപ്പിച്ചില്ല് കണ്ടെത്തിയ പേഡയുമായി വാങ്ങിയ കടയിലെത്തിയപ്പോൾ ഇത് മിൽമയുടെ പേഡയാണെന്നും  ഞങ്ങൾ നിസ്സഹായരാണെന്നുമായിരുന്നു മറുപടി. 

ഇരട്ട കുട്ടികൾക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീണ യുവതി മരിച്ചു; മരണ കാരണം വ്യക്തമാക്കി ഡോക്ടർമാർ

 

വടക്കേകാട്: നവജാത ശിശുക്കൾക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്. രജീഷാണു ഭർത്താവ്. തൃശൂർ മെഡിക്കൽ കോളജിൽ മാർച്ച് 29 നാണ് സനീഷ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. ചൊവ്വ പുലർച്ചെ 2 മണിയോടെ കുട്ടിക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണമെന്നു ഡോക്ടർമാർ വ്യക്തമാക്കി.

പറപ്പൂർ മുള്ളൂർ കാഞ്ഞങ്ങാട് വീട്ടിൽ കുട്ടപ്പന്റെയും വാസന്തിയുടെയും മകളാണ്. നേരത്തെ മലേഷ്യയിലായിരുന്ന രജീഷ് ഒന്നര വർഷമായി നാട്ടിൽ തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇരട്ടക്കുഞ്ഞുങ്ങൾക്കു പുറമേ ശ്രീനിധി എന്നൊരു മകൾ കൂടി ഇവർക്കുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു