കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട, 1.06 കോടി പിടിച്ചു

By Web TeamFirst Published Apr 22, 2022, 5:41 PM IST
Highlights

ദാദർ -തിരുനൽവേലി എക്സ്പ്രസിലാണ് ഇരുവരും എത്തിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വഡാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോട് : കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേരെ റെയിൽവേ പൊലീസ് പിടികൂടി. ദാദർ -തിരുനൽവേലി എക്സ്പ്രസിലാണ് ഇരുവരും എത്തിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വഡാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. 

പയ്യന്നൂരിൽ നാലര പവന്റെ താലിമാല വീണുകിട്ടി, ഉടമയെ കണ്ടെത്താനായില്ല, സ്വർണ്ണം സ്റ്റേഷനിൽ

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വീണു കിട്ടിയ താലിമാലയുടെ ഉടമയെ ഇതുവരെയും കണ്ടെത്താനായില്ല. ഏപ്രിൽ 12നാണ് നാലര പവന്റെ താലിയോട് കൂടിയ മാല വീണുകിട്ടിയത്. പെരുമ്പയിലെ കെഎസ്ആർടിസിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയ്ക്ക് മുന്നിൽ നിന്നാണ് മാല കിട്ടിയത്. മാലയുടെ ഉടമയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സ്റ്റേഷനറി കടയിൽ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബം യമഹ സ്കൂട്ടിയിൽ കയറുന്നതിനിടയിൽ വീണുപോയതാണെന്ന് വ്യക്തമായി. 

ഇതോടെ സോഷ്യൽ മീഡിയയിലെല്ലാം മാല ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ജനങ്ങളിലെത്തിച്ചെങ്കിലും അപ്പോഴും ഉടമയെത്തില്ല. ഇതോടെ മാല ലഭിച്ചവർ ഇത് പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഏപ്രിൽ 20 വരെ കാത്തതിന് ശേഷമാണ് മാല സ്റ്റേഷനിൽ ഏൽപ്പിച്ചത്. ഇനി മാല ലഭിക്കാൻ പയ്യന്നൂർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

ജോലിക്ക് കൂലിയില്ല; തൃശ്ശൂർ നഗരമധ്യത്തിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു, പൊലീസ് രക്ഷിച്ചു

തൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിൽ ജനത്തെ നടുക്കി യുവാവിന്റെ ആത്മഹത്യാശ്രമം. കര്‍ണാടക സ്വദേശി ആസിഫ് ഖാനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ തൃശ്ശൂരിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു. ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. തൃശ്ശൂർ എംജി റോഡിലായിരുന്നു ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം. എന്നാൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ ആസിഫ് ഖാനെ രക്ഷിക്കാനായി. 

 

 

 

 

 

click me!