
മലപ്പുറം: നിക്ഷേപസംഖ്യ തിരിച്ചു നല്‍കാത്തതിനും വൈദ്യുതി നിരക്കില്‍ അധിക സംഖ്യ അടക്കേണ്ടി വന്നതിനും ഫ്‌ളാറ്റ് റസിഡന്റ്‌സ് അസോസിയേഷന് നിക്ഷേപ സംഖ്യയും നഷ്ടപരിഹാരവുമായി 14,55,000 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. എടരിക്കോട്ടെ എക്‌സ്മാര്‍ക്ക് ഫ്‌ളാറ്റുടമക്കെതിരെ റസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ശേഷം ഉടമസ്ഥാവകാശം കൈമാറി താമസം ആരംഭിച്ചവര്‍ക്ക് വാണിജ്യ നിരക്കില്‍ നിന്നും ഗാര്‍ഹിക നിരക്കിലേക്ക് വൈദ്യുതി കണക്ഷന്‍ മാറ്റി നല്‍കാത്തതിനാല്‍ 1,15,000 രൂപ അധികമായി അടക്കേണ്ടി വന്നതും റസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു കഴിഞ്ഞാല്‍ തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ ഓരോ ഫ്‌ളാറ്റുടമയില്‍ നിന്നും 20,000 രൂപ പ്രകാരം 67 പേരില്‍ നിന്ന് വാങ്ങിയ സംഖ്യ തിരിച്ചു നല്‍കാത്തതുമായ പരാതിയുമായാണ് 67 താമസക്കാരെ പ്രതിനിധീകരിച്ച് അസോസിയേഷന്‍ പരാതി നല്‍കിയത്. ഫ്‌ളാറ്റ് നിര്‍മ്മാണ സമയത്ത് ഉറപ്പുനല്‍കിയ സൗകര്യങ്ങള്‍ ചെയ്തു നല്‍കിയില്ലെന്ന പരാതിയും അസോസിയേഷന്‍ ഉന്നയിച്ചു.
നിക്ഷേപസംഖ്യ 13,40,000 രൂപ തിരിച്ചു നല്‍കിയില്ലെന്നും വൈദ്യുതി അധിക സംഖ്യ 1,15,000 രൂപ അടക്കേണ്ടി വന്നുവെന്നും കമ്മീഷന് ബോധ്യമായതിനെ തുടര്‍ന്ന് നഷ്ടപരിഹാരമായി 5 ലക്ഷം രൂപയുള്‍പ്പെടെ പരാതിക്കാര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ വിധിച്ചു. കോടതി ചെലവായി 25,000/- രൂപയും പരാതിക്കാര്‍ക്ക് നല്‍കണം -കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവിട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam