സിനിമാ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

Published : Sep 08, 2023, 05:54 PM ISTUpdated : Sep 08, 2023, 05:58 PM IST
സിനിമാ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

Synopsis

ഓൺലൈനിൽ ടിക്കറ്റ് എടുക്കുമ്പോള്‍ 23.60 രൂപ അധികം വാങ്ങിക്കുന്നുവെന്നും ഈ പണം തിയേറ്റര്‍ ഉടമയും ഓൺലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചായിരുന്നു പരാതി

മലപ്പുറം: സിനിമ കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെന്നയാള്‍ക്ക് നേരിട്ട് ടിക്കറ്റ് നല്കാതെ ഓൺലൈനിൽ ടിക്കറ്റെടുക്കാൻ നിർബ്ബന്ധിച്ച് തിരിച്ചയച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാൽ 2022 നവംബര്‍ 12 ന് സുഹൃത്തുമൊന്നിച്ച് മഞ്ചേരിയിലെ 'ലാഡർ' തിയേറ്ററിൽ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും ടിക്കറ്റ് വാങ്ങാൻ ഉപദേശിച്ച് തിരിച്ചയക്കുകയായിരുന്നു. 

ഓൺലൈനിൽ ടിക്കറ്റ് എടുക്കുമ്പോള്‍ 23.60 രൂപ അധികം വാങ്ങിക്കുന്നുവെന്നും ഈ പണം തിയേറ്റര്‍ ഉടമയും ഓൺലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചാണ് ശ്രീരാജ് ഉപഭോക്തൃ കമ്മീഷനിൽ പരാതി ബോധിപ്പിച്ചത്. സ്ഥിരമായി ഈ തിയേറ്ററിൽ നിന്നും സിനിമ കാണുന്ന പരാതിക്കാരൻ ഓൺലൈനിൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നതിന്റെയും അധിക സംഖ്യ ഈടാക്കുന്നതിന്റെയും രേഖകൾ കമ്മീഷൻ മുമ്പാകെ ഹാജരാക്കി. പരാതിക്കാരൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ മുമ്പാകെ പരാതി ബോധിപ്പിക്കുകയും സഹകരണ രജിസ്ട്രാർ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

കരിഞ്ചന്തയിൽ കൂടിയ വിലക്ക് ടിക്കറ്റ് വിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് ഓണ്‍ലൈന്‍ വഴി മാത്രം ടിക്കറ്റ് വില്‍ക്കുന്നതെന്നും ആളുകൾ കുറഞ്ഞാൽ ഷോ ക്യാൻസൽ ചെയ്യാനും ടിക്കറ്റ് തുക തിരികെ നൽകാനും ഓൺലൈൻ വില്പന സൗകര്യമാണെന്നും തിയേറ്ററുടമ ബോധിപ്പിച്ചു. എന്നാൽ തിയേറ്ററിൽ സിനിമ കാണാൻ വരുന്നവർക്ക് ടിക്കറ്റ് നൽകാതെ ഓൺലൈനിൽ അധിക സംഖ്യ നൽകി ടിക്കറ്റെടുക്കാൻ നിർബ്ബന്ധിക്കുന്നത് സേവനത്തിലെ വീഴ്ചയും അനുചിത വ്യാപാരവും ഉപഭോക്തൃ അവകാശ ലംഘനവുമാണെന്ന് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാതിരുന്നാൽ വിധിസംഖ്യയിന്മേൽ ഒമ്പത് ശതമാനം പലിശയും നല്കണമെന്ന് ഉത്തരവിൽ പറയുന്നു.

Read also: എയർഹോസ്റ്റസിനെ അപ്പാർട്ട്മെന്‍റില്‍ കഴുത്തറുത്ത് കൊന്ന സംഭവം: പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചനിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു