കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തിയവർ ജാ​ഗ്രതൈ; സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധയെന്ന് സംശയം

Published : Sep 08, 2023, 04:22 PM ISTUpdated : Sep 09, 2023, 10:02 AM IST
കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തിയവർ ജാ​ഗ്രതൈ; സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധയെന്ന് സംശയം

Synopsis

തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണ് കുതിരയെ. അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധയെന്ന് സംശയം. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന് കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണ് കുതിരയെ. കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് പരിശോധനക്ക് ശേഷം ഡോക്ടർമാർ പറഞ്ഞത്. നിലവിൽ കുതിര അവശനിലയിലാണ്. ആഹാരവും കഴിക്കുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതേസമയം,  കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുതിര സവാരി ചെയ്തിട്ടുള്ളവർ ആരോഗം കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗം സ്വീകരിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 

മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം; പൊലീസ് ലാത്തി വീശി

ചീകാത്ത മുടി, അലസ വസ്ത്രധാരണം, പിതാവിന്റെ ശരീരഭാഷ; ജൂനിയര്‍ കുഞ്ഞൂഞ്ഞായി ചാണ്ടിയുടെ മെയ്ക്ക് ഓവര്‍

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു