സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിരം കുക്ക് ഒഴിവുകള്‍; ശമ്പളം 35,700 വരെ, ഇപ്പോൾ അപേക്ഷിക്കാം

Published : Dec 03, 2023, 06:42 AM IST
സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിരം കുക്ക് ഒഴിവുകള്‍; ശമ്പളം 35,700 വരെ, ഇപ്പോൾ അപേക്ഷിക്കാം

Synopsis

എല്‍സി മുന്‍ഗണന വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്‍ഗണന വിഭാഗത്തിലുമായി രണ്ട് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. എല്‍സി മുന്‍ഗണന വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്‍ഗണന വിഭാഗത്തിലുമായി രണ്ട് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. 

യോഗ്യത എട്ടാം ക്ലാസ് വിജയം, പാചകത്തില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീ ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ശ്രീചിത്ര ഹോമിലെ അന്തേവാസികള്‍ അല്ലെങ്കില്‍ മുന്‍ അന്തേവാസികളായിരിക്കണം. ഇവരുടെ അഭാവത്തില്‍ സാധാരണ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. പ്രായപരിധി 01.01.2021ന് 18നും 41നും മധ്യേ. നിയമാനുസൃത വയസിളവ് ബാധകമാണ്. ശമ്പളം: 16,500 മുതല്‍ 35,700 വരെ.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 16നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. സംവരണ ഒഴിവുകളില്‍ മതിയായ ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഉള്ള ഉദ്യോഗാര്‍ഥികളെ പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

പ്രൈമറി അധ്യാപക ഒഴിവ്

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത അധ്യാപക തസ്തികയില്‍ ഒഴിവ് ഉണ്ട്. എസ്.എസ്.എല്‍.സിയും, ഡി.എഡ് അല്ലെങ്കില്‍ ടി.ടി.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ ആറിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

മിഷോങ് ചുഴലിക്കാറ്റ്: കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി, മുഴുവന്‍ പട്ടിക 
 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു