നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ചു; മൂവർ സംഘം പിടിയിൽ

Published : Oct 03, 2026, 12:42 PM IST
copper theft

Synopsis

കൊച്ചി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച കേസിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടപ്പോൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവന്നത്.

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാനക്കാർ നെടുമ്പാശ്ശേരി പൊലീസിന്‍റെ പിടിയിലായി. അസം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബ്രദക് സ്വദേശി ഗണേഷ് കുമാർ (36), ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരെയാണ് നെടുമ്പാശേരി എസ്ഐ അരുൺ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തു വന്നത്. സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിക്കുന്നതിനെതിരെ സിയാൽ അധികൃതർ നേരത്തെ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഗമൺ മൊട്ടക്കുന്നിലെ കയ്യേറ്റം; പട്ടയം റദ്ദാക്കാനുള്ള നടപടി ആരംഭിച്ച് റവന്യൂ വകുപ്പ്
കൊടികുത്തിമലയില്‍ ഇനി സഞ്ചാരികള്‍ക്ക് പുലരിയും അസ്തമയവും കാണാം; പ്രവേശന സമയം നീട്ടി