
മാന്നാര്‍: ഉപയോഗിക്കാതെ കിടന്ന 11 കെ.വി ലൈനില്‍നിന്നു ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മാന്നാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പാണ്ടനാട് ചിറക്കുഴി ട്രാന്‍സ്ഫോര്‍മറിനു സമീപം പാടത്തുകൂടി പോകുന്ന വൈദ്യുതിത്തൂണുകളില്‍ വലിച്ചിരുന്ന ചെമ്പ് ലൈനുകളാണു കാണാതായത്. ട്രാന്‍സ്ഫോര്‍മറിന്റെ ഇരുവശവുമുള്ള പാടത്തെ ലൈനുകളും നഷ്ടപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഈ ലൈനുകളില്‍ ഗേജ് കൂടിയ ശുദ്ധമായ ചെമ്പു കമ്പികളാണ് ഉപയോഗിച്ചിരുന്നത്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ മൂന്നുലൈനുകള്‍ കാണാതെ പോയിട്ടുണ്ട്. ഇതിനു ലക്ഷങ്ങള്‍ വിലമതിക്കും. രണ്ടുവര്‍ഷംമുമ്പ് പോസ്റ്റുകള്‍ സ്ഥാപിച്ച് പുതിയ ലൈന്‍ വലിച്ചതോടെ പഴയപാടത്തുകൂടിയുള്ള ലൈനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍, ഈ ചെമ്പുകമ്പികള്‍ അധികൃതര്‍ അഴിച്ചെടുത്തിരുന്നില്ല. അടുത്തിടെ ഈ ലൈനുകള്‍ അഴിച്ചുമാറ്റാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ലൈനുകള്‍ കാണാനില്ല. തുടര്‍ന്ന് മാന്നാര്‍ വൈദ്യതി സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ചെങ്ങന്നൂര്‍ പൊലീസില്‍ ഏപ്രിലില്‍ പരാതി നല്‍കിയിരുന്നു. അതിനുശേഷവും ഇവിടെ ബാക്കിയുണ്ടായിരുന്ന ചെമ്പുകമ്പികള്‍ മോഷണം പോയിരുന്നു.
നഗ്നതാ പ്രദർശനക്കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവം, പ്രതികരിച്ച് പരാതിക്കാരിയായ യുവതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam