ഈ സമയം അതുവഴിയെത്തിയ ആലുവ പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ എസ്ഐ കബീർ കെ ഇസ്മയിലും സിപിഒ അമീൻ എ റസാഖും ചേർന്ന് യുവതിയെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയതിനൊപ്പം വീട്ടുകാരെയും വിവരമറിയിച്ചു.

ആലുവ: സ്കൂട്ടറിൽ കാറിടിച്ച് അപകടത്തിൽപ്പെട്ട യുവതിക്ക് തുണയായത് ആലുവ പൊലീസിന്റെ സമയോചിതമായ ഇടപെടൽ. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ സഹായങ്ങൾ നൽകിയ പൊലീസുകാർ, നഷ്ടപ്പെട്ട പാദസരം കൂടി കണ്ടെത്തി തിരികെ നൽകി മാതൃകയായി.

ബുധനാഴ്ച രാവിലെ 9.30ഓടെ ആലുവ ഗവൺമെന്റ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ആലുവ തുരുത്ത് സ്വദേശിനിയായ യുവതിയെ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിൽ വീണ് പരിക്കേൽക്കുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഈ സമയം അതുവഴിയെത്തിയ ആലുവ പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ എസ്ഐ കബീർ കെ ഇസ്മയിലും സിപിഒ അമീൻ എ റസാഖും ചേർന്ന് യുവതിയെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയതിനൊപ്പം വീട്ടുകാരെയും വിവരമറിയിച്ചു.

ഇതിനിടെയാണ് ഒന്നര പവനോളം തൂക്കം വരുന്ന പാദസരം നഷ്ടപ്പെട്ടതായി യുവതി പൊലീസിനോട് പറഞ്ഞത്. ഉടൻതന്നെ അപകടം നടന്ന സ്ഥലത്തെത്തി പരിസരം പരിശോധിച്ച പൊലീസുകാർക്ക് റോഡിൽ നിന്ന് പാദസരം ലഭിച്ചു. തുടർന്ന് ആശുപത്രിയിലെത്തി അത് യുവതിക്ക് കൈമാറി.