കോറോണ വൈറസ് ജാഗ്രത: മലപ്പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

Web Desk   | Asianet News
Published : Jan 29, 2020, 07:24 PM ISTUpdated : Jan 29, 2020, 07:26 PM IST
കോറോണ വൈറസ് ജാഗ്രത: മലപ്പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

Synopsis

വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവർ 28 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയണമെന്നും ജില്ലാമെഡിക്കൽ ഓഫീസര്‍

മലപ്പുറം: കോറോണ വൈറസ് മറ്റ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതിന്‍റെ ഭാഗമായി ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു. കോറോണ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയവർ കൺട്രോൾ റൂമിലെ 0483-2737858 എന്ന നമ്പറിൽ വിവരം അറിയിക്കണം. 

വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവർ 28 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ നിർദേശിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

1. കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം.
2. കൈകൾ പരമാവധി മുഖത്ത് സ്പർശിക്കാതെ ഇരിക്കുക.
3. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ശ്വാസം മുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവർ ഉടൻ കൺട്രോൾ സെല്ലിൽ വിവരം അറിയിക്കണം. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശപ്രകാരം പ്രവർത്തിക്കുക.

PREV
click me!

Recommended Stories

ചുരം കയറുന്നവര്‍ ശ്രദ്ധിക്കുക: ഗതാഗത നിയന്ത്രണം, ബസുകളൊഴികെയുള്ള വാഹനങ്ങൾക്ക് അനുമതിയില്ല, താമരശ്ശേരി ചുരത്തിലെ നിയന്ത്രണങ്ങളറിയാം
4 മാസം മുമ്പ് നഷ്ടപ്പെട്ടത്, വിശാലിന്റെ 'വിശാല മനസിൽ' തൻവിക്ക് തിരികെ കിട്ടിയത് ഒരു സ്വർണ്ണമാല