ഓണ്‍ലൈന്‍ സ്റ്റേറ്റ്‌മെന്‍റിലും തിരുത്ത്, ദേവസ്വം അന്വേഷിച്ചു, കണ്ടെത്തി; താത്കാലിക ജീവനക്കാരനെതിരെ കേസ്

Published : Dec 20, 2024, 10:37 PM ISTUpdated : Dec 20, 2024, 10:40 PM IST
ഓണ്‍ലൈന്‍ സ്റ്റേറ്റ്‌മെന്‍റിലും തിരുത്ത്, ദേവസ്വം അന്വേഷിച്ചു, കണ്ടെത്തി; താത്കാലിക ജീവനക്കാരനെതിരെ കേസ്

Synopsis

കൂടല്‍മാണിക്യം ദേവസ്വം കൗണ്ടറില്‍ നിന്നും പണം കവര്‍ന്ന കേസില്‍ താത്കാലിക ജീവനക്കാരനെതിരെ കേസ്

തൃശൂര്‍: ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ദേവസ്വം കൗണ്ടറില്‍ നിന്നും പണം കവര്‍ന്ന കേസില്‍ ദേവസ്വത്തിന്റെ മുന്‍ താത്കാലിക ജീവനക്കാരനെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി അരുണ്‍ കുമാറിനെതിരെയാണ് (31) ദേവസ്വം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. 

രണ്ട് വര്‍ഷത്തോളം ദേവസ്വത്തില്‍ ഗുമസ്ത തസ്തികയില്‍ ഇയാള്‍ താത്കാലിക ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. കണക്കില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവസ്വം ജീവനക്കാര്‍ തന്നെ നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. ഓണ്‍ലൈന്‍ സ്റ്റേറ്റ്‌മെന്റില്‍ ഇയാള്‍ തിരുത്തലുകള്‍ നടത്തിയതായും വ്യക്തമായിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. 

നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് പരിശോധിച്ച് വരുന്നതേയുള്ളൂ. വന്‍ തുക കവര്‍ന്നിട്ടുണ്ടെന്ന വിവരമാണ് ദേവസ്വം അധികൃതരില്‍ നിന്നും ലഭിക്കുന്നത്. അതേസമയം ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അതങ്ങനാ, സമയത്ത് ചെയ്തില്ലെങ്കിൽ നല്ല പണി കിട്ടും, അതിപ്പോ എസ്ബിഐ ആയാലും ശരി! ഒരു ഡെബിറ്റ് കാർഡിൽ പിഴ വന്ന വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ