
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിന്റെ സഹകരണത്തോടെ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്. ക്ഷേത്രനടയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലെത്തി ഉടന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനാകും.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എസ്. മനോജ്, എ.എം. ഷഫീര്‍, എ. സായിനാഥന്‍, സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam