കായംകുളം നഗരസഭയുടെ സസ്യമാര്‍ക്കറ്റ് നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലൻസ്

By Web TeamFirst Published Dec 1, 2021, 3:20 PM IST
Highlights

കൈകൊണ്ട് ഒന്ന് ചുരണ്ടിയാല്‍ അടര്‍ന്നുപോരുന്ന തൂണുകള്‍, ചോര്‍ന്നൊലിക്കുന്ന മുറികള്‍, വൃത്തിഹീനമായി കിടക്കുന്ന വരാന്തകള്‍, കായംകുളം നഗരസഭ ആറുവര്‍ഷം മുന്‍പ് നിര്‍മ്മാണം തുർങ്ങിയ ഈ കെട്ടിടം ഒന്നല്ല രണ്ടുതവണയാണ് ഉദ്ഘാടനം ചെയ്തത്.

ആലപ്പുഴ: കായംകുളം നഗരസഭയുടെ സസ്യമാര്‍ക്കറ്റ് നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക കണ്ടെത്തല്‍. എട്ടുകോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച മൂന്നുനില കെട്ടിടം നിര്‍മാണത്തിലെ അപാകത കാരണം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. മുന്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള ഇടതുനേതാക്കള്‍ക്കെതിരെ സമരത്തിലാണ് ഇവിടെ യുഡിഎഫ്.

കൈകൊണ്ട് ഒന്ന് ചുരണ്ടിയാല്‍ അടര്‍ന്നുപോരുന്ന തൂണുകള്‍, ചോര്‍ന്നൊലിക്കുന്ന മുറികള്‍, വൃത്തിഹീനമായി കിടക്കുന്ന വരാന്തകള്‍, കായംകുളം നഗരസഭ ആറുവര്‍ഷം മുന്‍പ് നിര്‍മ്മാണം തുർങ്ങിയ ഈ കെട്ടിടം ഒന്നല്ല രണ്ടുതവണയാണ് ഉദ്ഘാടനം ചെയ്തത്. പക്ഷേ പച്ചക്കറി മാര്‍ക്കറ്റ് ഇതുവരെ തുടങ്ങാനായിട്ടില്ല. വെള്ളമില്ല, വെളിച്ചവുമില്ല. വായ്പയെടുത്ത വകയില്‍ കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നഗരസഭയ്ക്ക് തിരിച്ചടയ്ക്കേണ്ടതാവട്ടെ ലക്ഷങ്ങളും

നഗരസഭയിലും സസ്യമാര്‍ക്കറ്റ് കെട്ടിടത്തിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ചീഫ് ടെക്നിക്കല്‍ ഓഫിസറുടെ പരിശോധന ഉടന്‍ നടക്കും. എന്നാല്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അഴിമതിയുണ്ടായി എന്ന് എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭ സമ്മതിക്കുന്നില്ല.

click me!