തിരൂരില്‍ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത കൗൺസിലർക്ക് യുവാവിന്റെ മർദനം

Published : Dec 23, 2019, 08:51 PM IST
തിരൂരില്‍ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത കൗൺസിലർക്ക് യുവാവിന്റെ മർദനം

Synopsis

പിന്നിൽ നിന്ന് തള്ളിയിടുകയും കൈ പിടിച്ച് ഒടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി...

മലപ്പുറം: മാലിന്യം തള്ളുന്നതും കത്തിക്കുന്നതും ചോദ്യം ചെയ്ത കൗൺസിറെ യുവാവ് മർദിച്ചതായി പരാതി. തിരൂർ മുനിസിപ്പൽ ഭരണസമിതിയിലെ മുൻ നഗരസഭാ ചെയർപേഴ്‌സണും 37 -ാം വാർഡ് കൗൺസിലറുമായ  മുനീറ കിഴക്കാംകുന്നത്തിനെ നേരെയാണ്  ആക്രമണമുണ്ടായത്. 

യുവാവിനെ സംഭവസ്ഥലത്ത് നിന്നു തന്നെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശി ഷിഹാബിനെയാണ്  അറസ്റ്റ് ചെയ്തത്. പിന്നിൽ നിന്ന് തള്ളിയിടുകയും കൈ പിടിച്ച് ഒടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. അപ്പോഴേക്കും ബഹളം കേട്ട് എത്തിയ പ്രദേശവാസികളാണ് ഇവരെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. 

കൈയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത് അന്വേഷണം നടന്നു വരുകയാണെന്ന് തിരൂർ എസ് ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്