ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു, ഒരാള്‍ക്ക് പൊള്ളലേറ്റു

Web Desk   | Asianet News
Published : Dec 23, 2019, 07:14 PM IST
ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു, ഒരാള്‍ക്ക് പൊള്ളലേറ്റു

Synopsis

അപകടത്തില്‍ ഒരാൾക്ക് പൊള്ളലേല്‍ക്കുകയും മറ്റ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. 

ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു. അപകടത്തില്‍ ഒരാൾക്ക് പൊള്ളലേല്‍ക്കുകയും മറ്റ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ആയാപറമ്പ് വടക്കേ കരയിൽ കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെയായിരുന്നു സംഭവം. ചെറുതന ശ്യാം നിവാസിൽ മോഹനന്റെ ഓമ്നിയാണ് കത്തിയത്. 

Read Also : വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

മോഹനന്റെ മകന്റെ ഭാര്യ സഹോദരൻ തിരുവല്ല ചാവിൻമുറിയിൽ പുത്തൻ പറമ്പിൽ സുനു സുരേന്ദ്രന്റെ (29) മുഖത്താണ് പൊള്ളലേറ്റത്. മൂന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പടെ വണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവർ പെട്ടെന്നു തന്നെ പുറത്തിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപെട്ടു. 

തിരുവല്ലയ്ക്ക് പൊകുന്ന വഴി വാൻ പെട്ടെന്നു നിന്നു പോയി. പെട്രോൾ തീർന്നതാണെന്ന് കരുതി സുനു പരിശോധിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഹരിപ്പാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വാൻ പൂർണ്ണമായും കത്തി നശിച്ചു.

Read Also: വീടിന് സമീപത്തെ ഷെഡ് കത്തി; വണ്ടികള്‍ അടക്കം നശിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്