അരമണിക്കൂര്‍ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു

Published : Jan 29, 2019, 10:14 PM ISTUpdated : Jan 29, 2019, 10:25 PM IST
അരമണിക്കൂര്‍ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു

Synopsis

അസുഖ ബാധിതരായി ചികിത്സയിലിരിക്കെ ഭാര്യയും ഭര്‍ത്താവും ഒരേദിവസം മരിച്ചു

 

മാവൂര്‍: അസുഖ ബാധിതരായി ചികിത്സയിലിരിക്കെ ഭാര്യയും ഭര്‍ത്താവും ഒരേ ദിവസം മരിച്ചു. കോഴിക്കോട് മാവൂറില്‍ ജയരാമകൃഷ്ണന്‍(61), (റിട്ട. ഹെഡ്മാസ്റ്റര്‍ പള്ളിക്കണ്ടി എല്‍.പി. സ്‌കൂള്‍) ഭാര്യ രത്‌നകുമാരി(56) (റിട്ട. ടീച്ചര്‍ അറത്തില്‍ പറമ്പ് എ. യു. പി സ്‌കൂള്‍) എന്നിവരാണ് മരിച്ചത്. അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ഇരുവരും മരിച്ചത്.\

ജയരാമകൃഷ്ണന്‍ കെഎസ്ടിഎ കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പര്‍ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്നു ജയരാമകൃഷ്ണന്‍. ഭാര്യ രത്‌നകുമാരി ക്യാന്‍സര്‍ ബാധിതയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് ജയരാമകൃഷ്ണന്‍ മരിച്ചത്. പിന്നാലെ 2.30 ഓടുകൂടി ഭാര്യയും മരണപ്പെടുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരിമ്പനയിൽ നിന്ന് ഇളനീര് വെട്ടാനെത്തിയ യുവാക്കൾക്ക് തോന്നിയ സംശയം; പൊളിഞ്ഞ് കിടന്ന ഈർമ്പനക്കുള്ളിൽ നിന്ന് രണ്ട് മലമ്പാമ്പുകളെ പിടികൂടി
കണ്ണീരായി കണ്ണനും ബിബിനും; പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി