പാറശ്ശാലയിൽ വ്ളോഗർ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; വിവരം പുറത്തറിഞ്ഞത് മകൻ വീട്ടിലെത്തിയപ്പോൾ

Published : Oct 27, 2024, 08:35 AM ISTUpdated : Oct 27, 2024, 12:50 PM IST
പാറശ്ശാലയിൽ വ്ളോഗർ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; വിവരം പുറത്തറിഞ്ഞത് മകൻ വീട്ടിലെത്തിയപ്പോൾ

Synopsis

പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം : പാറശ്ശാലയിൽ വ്ലോഗർ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്.  മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊച്ചിയിൽ ജോലി ചെയ്യുന്ന മകൻ ഇന്നലെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. മരണം എപ്പോഴെന്നതിൽ വ്യക്തതയില്ല. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 

'ശരീരം വേദനിക്കുന്നുവെന്ന് 4 വയസുകാരിയായ മകൾ', സിസിടിവിയിൽ അമ്മ കണ്ടത് 92കാരന്റെ ക്രൂരത, അറസ്റ്റ്

സെൽവ്വരാജിനും പ്രിയക്കുംയൂട്യൂബ് ചാനലുണ്ട്. പ്രധാനമായും കുക്കറി വീഡിയോകളായിരുന്നു യുട്യൂബ് ചാനലിൽ ഇട്ടിരുന്നത്. എന്നാൽ ഈ മാസം 25 ന് പോസ്റ്റ്‌ ചെയ്‌ത വീഡിയോയിൽ രണ്ട് പേരുടേയും ഫോട്ടോകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.  'വിട പറയുകയാണെൻ ജന്മം' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വീഡിയോ.

'വിട പറയുകയാണെൻ ജന്മം...യൂട്യൂബ് ചാനലിലെ പ്രിയയുടെ അവസാന വീഡിയോയിൽ സൂചനകൾ, ഭർത്താവിനൊപ്പമുളള ചിത്രങ്ങൾ മാത്രം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

 

 

 

PREV
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു